Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead To Centralization

വിബി- ജി-റാം ജി നിയമം:  അധികാര കേന്ദ്രീകരണത്തിലേക്ക് നയിക്കുമെന്ന് കോൺഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ജൂ​​​ലൈ ഒ​​​ന്ന് മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് - ഗ്യാ​​​ര​​ന്‍റി ഫോ​​​ർ റോ​​​സ്ഗാ​​​ർ ആ​​​ൻ​​​ഡ് അ​​​ജീ​​​വി​​​ക മി​​​ഷ​​​ൻ ഗ്രാ​​​മീ​​​ൺ (വി​​​ബി-​​​ജി-​​​റാം ജി) ​​​നി​​​യ​​​മം അ​​​ധി​​​കാ​​​ര കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ന​​​ത്ത സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യും വ​​​രു​​​ത്തി​​വ​​​യ്ക്കു​​​മെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ്.

ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യോ​​​ടോ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ​​​ടോ ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റ് ക​​​ക്ഷി​​​ക​​​ളോ​​​ടോ ആ​​​ലോ​​​ചി​​​ക്കാ​​​തെ പ്ര​​​തി​​​കാ​​​ര​​​ബു​​​ദ്ധി​​​യോ​​​ടെ​​​യാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​ർ വി​​​ബി-​​​ജി-​​​റാം ജി ​​​ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു. യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​മാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്ന മ​​​ഹാ​​​ത്മാ ഗാ​​​ന്ധി ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് പ​​​ക​​​ര​​​മാ​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ബി-​​​ജി-​​​റാം ജി ​​​ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

പു​​​തി​​​യ നി​​​യ​​​മ പ്ര​​​കാ​​​രം പ​​​ദ്ധ​​​തി​​​യു​​​ടെ 40 ശ​​​ത​​​മാ​​​നം സാ​​​മ്പ​​​ത്തി​​​ക വി​​​ഹി​​​തം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന് നി​​​ര​​​വ​​​ധി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഗ്രാ​​​മീ​​​ണ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് വ​​​ർ​​​ഷ​​​ത്തി​​​ൽ 125 ദി​​​വ​​​സ​​​ത്തെ തൊ​​​ഴി​​​ൽ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ബി​​​ഹാ​​​ർ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പോ​​​ലും ഇ​​​തി​​​ലൂ​​​ടെ ത​​​ങ്ങ​​​ൾ​​​ക്ക് മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​യി കോ​​​ൺ​​​ഗ്ര​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കാ​​​ർ​​​ഷി​​​ക വി​​​ള​​​വെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ദ്ധ​​​തി നി​​​ർ​​​ത്തി​​​വ​​യ്​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ നാ​​​ല് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.


കൂ​​​ടാ​​​തെ അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​ങ്കി​​ലും ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​താ​​​യും ജ​​​യ​​​റാം ര​​​മേ​​​ശ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ തെ​​​ല​​​ങ്കാ​​​ന സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്.

Latest News

Corehub Up