ലക്നോ: യുപിയിലെ യോഗി ആദിത്യ മന്ത്രിസഭാവികസനം ഇന്നുണ്ടായേക്കും. ആറു പുതിയ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ട്.
കൃഷ്ണ പാസ്വാൻ, പൂജ പാൽ, മനോജ് പാണ്ഡെ, ഭൂപേന്ദ്ര ചൗധരി, അശോക് കഠാരിയ, റോമി സാഹ്നി എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന.
യുപിയിൽ നിലവിൽ 54 മന്ത്രിമാരാണുള്ളത്. പരമാവധി 60 മന്ത്രിമാർവരെയാകാം. ഇന്നലെ ഗവർണർ ആനന്ദിബെൻ പട്ടേലുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി.
അടുത്ത വർഷം മാർച്ചിലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.