ലിവർപൂൾ: മലയാളികളുടെ ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി ചിരപ്രതിഷ്ഠ നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലും പിന്നീട് സിനിമയായും മലയാളി മനസുകളിൽ അമർന്നുനിൽക്കുന്ന കൃതിയുമായ "ചെമ്മീൻ' ഇനി നാടകവേദിയിലേക്ക്.
പ്രശസ്ത കൃതിയുടെ നാടകാവിഷ്കാരം ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും. കലാഭവൻ ലണ്ടനും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (LIMCA) സംയുക്തമായി സംഘടിപ്പിക്കുന്ന "മലയാളി ഗോട്ട് ടാലന്റ്' എന്ന പരിപാടിയുടെ ഭാഗമായാണ് ഈ നൃത്തസംഗീത നാടക അവതരണം നടക്കുന്നത്.
മലയാളികളുടെ മനസിൽ ഇന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പൻ കുഞ്ഞ്, ചക്കി, പഞ്ചമി എന്നീ കഥാപാത്രങ്ങളെ പുതുമയാർന്ന അവതരണത്തിലൂടെ വേദിയിൽ അവതരിപ്പിക്കും.
അഭിനയരംഗത്ത്: ബാഡ്വിൻ സൈമൺ, ജെയ്സൺ ജോർജ്, ജയിൻ കെ. ജോൺ, കീർത്തി സോമരാജൻ, മുരളീധരൻ, വത്സലൻ, ജതിൻ തോമസ്, സുനിത്, ഹരീഷ്, ജിതരാജ്, ജീമോൾ, യാമിൻ, ശ്രേയ മേനോൻ എന്നിവർ വേഷമിടുന്നു.
നൃത്തരംഗത്ത്: സൗമ്യ ഷൈജു, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്സി ജെയ്മോൻ, അൻക്വിറ്റ നവീൻ എന്നിവർ. രചന: തകഴി ശിവശങ്കരപ്പിള്ള. സംവിധാനം: ജെയ്സൺ ജോർജ് സാങ്കേതിക സഹായം: വത്സലൻ, സുഭാഷ് പിള്ള.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ ആരംഭിക്കും. വേദി: Cardinal Heenan Catholic High School, Liverpool.
കൂടുതൽ വിവരങ്ങൾക്ക്: 07967018955, 0794468700, 07841613973.