Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ljp

കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന് വ​ധ​ഭീ​ഷ​ണി; സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: വ​ധ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. കൊ​ടും​ഭീ​ക​ര​ർ ചേ​ർ​ന്ന് മ​ന്ത്രി​യെ ഉ​ട​ൻ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ൽ​കി.

നി​ല​വി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ചി​രാ​ഗ് പാ​സ്വാ​ന് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. മ​ന്ത്രി​ക്കെ​തി​രാ​യ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യും സ​ന്ദേ​ശ​ത്തി​ൽ ര​ണ്ട് മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

കൊ​ടും​ഭീ​ക​ര​വാ​ദി​ക​ളാ​ൽ നി​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ കൊ​ല്ല​പ്പെ​ടും എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​യു​ടെ സു​ര​ക്ഷ​ശ​ക്ത​മാ​ക്കി​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടും: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച (ആ​ർ​എ​ൽ​എം) അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ. ച​രി​ത ഭൂ​രി​പ​ക്ഷം നേ​ടി എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​ശ്‌​വാ​ഹ അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

"എ​ൻ​ഡി​എ ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ളെ​ല്ലാം വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​വി​ടെ എ​ല്ലാ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​ണ്. സീ​റ്റ് ധാ​ര​ണ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ൻ​ഡി​എ വ​ള​രെ മു​ന്നി​ലാ​ണ്.'-​ആ​ർ​എ​ൽ​എം അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു.'-​ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ൾ നി​തീ​ഷി​നെ ത​ന്നെ​യാ​യി​രി​ക്കും നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു നി​തീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി. മ​ഥൗ​ര മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സീ​മ സിം​ഗി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യാ​ണ് സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി​യ​ത്.

സീ​മാ സിം​ഗി​ന്‍റെ​തു​ൾ​പ്പ​ടെ നാ​ല് പ​ത്രി​ക​ക​ളാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി​യ​ത്. സാ​ങ്കേ​തി​ക പി​ഴ​വു​ള്ള​തി​നാ​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​ൽ​താ​ഫ് ആ​ലം രാ​ജു, വി​ശാ​ൽ കു​മാ​ർ, ബി​എ​സ്പി സ്ഥാ​നാ​ർ​ഥി ആ​ദി​ത്യ കു​മാ​ർ എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളും ത​ള്ളി.

National

ബി​ഹാ​റി​ൽ‌ എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തീ​രു​മാ​നി​ക്കും: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ​ഡി​എ നേ​രി​ടു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് ബി​ഹാ​റി​ലെ എ​ൻ​ഡി​എ​യു​ടെ മു​ഖം.'- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് വീ​ണ്ടും നി​തീ​ഷ് കു​മാ​ർ എ​ത്തു​മൊ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ മ​റു​പ​ടി​യാ​ണ് അ​മി​താ ഷാ ​പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഒ​ന്നും പ​റ‍​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​നം ഉ​ണ്ടാ​വു​ക എ​ന്നു​മാ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

ത​നി​ക്ക് ഒ​റ്റ​ക്ക് ഒ​ന്നും തീ​രു​മാ​നം സാ​ധി​ക്കി​ല്ലെ​ന്നും സ​ഖ്യ​ത്തി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും തീ​രു​മാ​നം എ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൂ​ടി അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക എ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണെ​ന്നും മ​ഹാ​സ​ഖ്യ​ത്തെ അ​വ​ർ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ദു​ർ​ഭ​ര​ണം ക​ണ്ടി​ട്ടു​ള്ള​ത് കൊ​ണ്ട് ഒ​രി​ക്ക​ലും ആ​ർ​ജെ​ഡി സ​ഖ‍്യ​ത്തെ തി​രി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 71 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​യും വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ലു​ണ്ട്. സാ​മ്രാ​ട്ട് ചൗ​ധ​രി താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ജ​യ് കു​മാ​ർ സി​ൻ​ഹ ല​ഖി​സാ​രാ​യ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും.

മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ത​ർ​ക്കി​ഷോ​ർ പ്ര​സാ​ദ് കാ​ട്ടി​ഹാ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ന്ത്രി രേ​ണു ദേ​വി ബെ​ട്ടി​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.
‌
മു​തി​ർ​ന്ന നേ​താ​ക്ക​ളും സം​സ്ഥാ​ന മ​ന്ത്രി​മാ​രു​മാ​യ നി​തീ​ഷ് മി​സ്ര, മം​ഗ​ൽ പാ​ണ്ഡെ എ​ന്നി​വ​രും ഇ​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. നി​തീ​ഷ് മി​സ്ര ജ​ൻ​ജ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ലും മം​ഗ​ൽ പാ​ണ്ഡെ സി​വാ​ൻ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ശ​രി​യാ​യ സ​മ​യ​ത്ത് ഉചിതമായ തീ​രു​മാ​നം എ​ടു​ക്കും; സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: വ​രു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യു​ടെ സീ​റ്റ് വി​ഭ​ജ​ന​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൻ​ജെ​പി -രാം​വി​ലാ​സ് പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ചി​രാ​ഗ് പ​റ​ഞ്ഞ​ത്.

സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ച​ർ​ച്ച ന​ല്ല രീ​തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു. അ​ന്തി​മ തീ​രു​മാ​നം ആ​യാ​ൽ അ​റി​യി​ക്കാ​മെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

ചി​രാ​ഗ് എ​ൻ​ഡി​എ​യു​മാ​യി ഇ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സ​ഖ്യം വി​ടാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ചി​രാ​ഗ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചി​രാ​ഗു​മാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up