Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maiden Title

സ്ക്വാ​​ഷ് ലോ​​ക​​ക​​പ്പ്: ക​​ന്നി​​ക്കിരീട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട് ഇ​​ന്ത്യ

ചെ​​ന്നൈ: സ്ക്വാ​​ഷ് ലോ​​ക​​ക​​പ്പി​​ൽ ക​​ന്നി​​ക്കിരീട നേ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ. ആ​​വേ​​ശം നി​​റ​​ഞ്ഞ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ഹോ​​ങ്കോംഗിനെ 3-0ന് ​​തോ​​ൽ​​പ്പി​​ച്ചാ​​ണ് ഇ​​ന്ത്യ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ലോ​​ക റാ​​ങ്കി​​ംഗിൽ 37-ാം സ്ഥാ​​ന​​ത്തു​​ള്ള ലീ ​​കാ​​യീ​​യെ 3-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ത​​മി​​ഴ്നാ​​ട് താ​​രം ജോ​​ഷ്ന ചി​​ന്ന​​പ്പ ഇ​​ന്ത്യ​​ക്കു മി​​ക​​ച്ച തു​​ട​​ക്കം ന​​ൽ​​കി.

അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​ഭ​​യ് സിം​​ഗ്് 3-0ന് ​​അ​​ല​​ക്സ് ലാ​​വു​​വി​​നെ വീ​​ഴ്ത്തി.

മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ തൊ​​മാ​​ട്ടോ​​ഹോ​​യെ അ​​ന​​ഹ​​ത് സിം​​ഗ്് തോ​​ൽ​​പ്പി​​ച്ച​​തോ​​ടെ (3-0) ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി സ്ക്വാ​​ഷ് ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി.

Latest News

Corehub Up