Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Main Feast At Tampa

America

ടാ​മ്പാ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ

ടാ​മ്പാ: ടാ​മ്പാ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ 2026 ഒ​ക്ടോ​ബ​ർ 9 വെ​ള്ളി, 10 ശ​നി, 11 ഞാ​യ​ർ തീ​യ​തി​ക​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും വി​പു​ല​വു​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ​യും കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി ഒ​രു​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ തി​രു​നാ​ളി​ലേ​ക്ക് എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക നേ​തൃ​ത്വം അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 9 വെ​ള്ളി​യാ​ഴ്ച 6 മ​ണി​ക്ക് കൊ​ടി​യേ​റ്റ​വും 6.15ന് ​ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് 7.15ന് ​മ​രി​ച്ചു​പോ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ഉ​ണ്ടാ​യി​രി​ക്കും.

ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് ആ​രാ​ധ​ന​യും കു​മ്പ​സാ​ര​വും, 6 മ​ണി​ക്ക് ദേ​വാ​ല​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ ല​ദീ​ഞ്ഞും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. ഫാ. ​ജോ​സ​ഫ് ചി​റ​പ്പു​റ​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും; ഫാ. ​സ​ജി മു​ത്തി​ര​ന്തി​ക്ക​ൽ CFIC വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. അ​തേ​സ​മ​യം ചാ​പ്പ​ലി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ഫാ. ​ജി​മ്മി ജെ​യിം​സി​ന്റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. രാ​ത്രി 7.30ന് ​പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ർ​വാ​ദ​വും, തു​ട​ർ​ന്ന് 8.15ന് ​ക​ലാ​പ​രി​പാ​ടി​ക​ളും വെ​ടി​ക്കെ​ട്ടും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​വി​ൽ​പ്പ​ന​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 11 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ന​ട​ക്കും. ഫാ. ​അ​ഭി​ലാ​ഷ് തോ​മ​സ് വി.​സി. മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും; ഫാ. ​ജോ​സ് ചി​റ​പ്പു​റ​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ചാ​പ്പ​ലി​ൽ ഇം​ഗ്ലീ​ഷി​ലു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 11.45ന് ​പ്ര​ദ​ക്ഷി​ണ​വും സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും തു​ട​ർ​ന്ന് 12.30ന് ​സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

വി​ശ്വാ​സി​ക​ൾ​ക്ക് കു​മ്പ​സാ​ര​ത്തി​നും ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മീ​യ​മാ​യി തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ദ​ക്ഷി​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ, വെ​ടി​ക്കെ​ട്ട്, ഭ​ക്ഷ​ണ​വി​ൽ​പ്പ​ന, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും മൂ​ന്നു ദി​വ​സ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

“One Faith, One Family in Christ — ഒ​രേ വി​ശ്വാ​സ​ത്തി​ൽ, ഒ​രേ കു​ടും​ബ​മാ​യി ക്രി​സ്തു​വി​ൽ” എ​ന്ന ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ൽ, പു​തി​യ ദേ​വാ​ല​യ നി​ർ​മ്മാ​ണ​മെ​ന്ന ഇ​ട​വ​ക​യു​ടെ വ​ലി​യ സ്വ​പ്ന​ത്തി​ലേ​ക്കു​ള്ള കൂ​ട്ടാ​യ യാ​ത്ര​യ്ക്കും ഈ ​തി​രു​നാ​ൾ കൂ​ടു​ത​ൽ ക​രു​ത്തേ​കും. ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ​ഫ് മാ​ത്യു ആ​ദോ​പ്പി​ള്ളി​യും, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ്മോ​ൻ ത​ത്തം​കു​ളം, കി​ഷോ​ർ വ​ട്ട​പ്പ​റ​മ്പി​ൽ, ബേ​ബി മാ​ക്കി​ൽ, റെ​നി പ​ച്ചി​ല​മാ​ക്കി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൂ​ടാ​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ൾ എ​ന്ന​വ​ർ നേ​തൃ​ത്വം ന​ൽ​കും.

 

 

Latest News

Corehub Up