Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malls

തി​യ​റ്റ​റു​ക​ളി​ല്‍ അ​മി​ത വി​ല; കൊ​ച്ചി​യി​ലെ മാ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന

കൊ​ച്ചി: മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ളി​ലെ​യും സി​നി​മാ തി​യ​റ്റ​റു​ക​ളി​ലേ​യും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ച്ചി​യി​ലെ മാ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി സി​വി​ല്‍ സ​പ്ലൈ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷ, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ള്‍.

എം​ജി റോ​ഡി​ലു​ള്ള സെ​ന്‍റ​ര്‍ സ്‌​ക്വ​യ​ര്‍ മാ​ളി​ലെ തി​യ​റ്റ​റു​ക​ളി​ലെ ഫു​ഡ് സ്റ്റാ​ളു​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വൈ​റ്റി​ല​യി​ലെ ഫോ​റം മാ​ളി​ലും മ​ര​ടി​ലെ ന്യൂ​ക്ലി​യ​സ് മാ​ളി​ലു​മ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന. കൃ​ത്യ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട പ​റ​ഞ്ഞു. സ്റ്റാ​ന്‍​ഡേ​ര്‍​ഡ് യൂ​ണി​റ്റി​ലാ​ണോ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്, വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും നോ​ക്കു​ന്ന​തെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up