നിലന്പൂർ: തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ഹൃദയാഘാതംമൂലം മരിച്ചു. മന്പാട് വടപുറം കീരിയാട്ട് നഫീസയാണ് മരിച്ചത്.
ശനിയാഴ്ച തൊഴിലുറപ്പ് പണിക്കുപോയി വീട്ടിൽ മടങ്ങിയെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ മന്പാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: അലവി. മക്കൾ: സാബിറ, സലീന, ബുഷ്റ, റസീന. മരുമക്കൾ: അബ്ബാസ്, നൗഷാദലി, സമീർ.