പെരുമ്പാവൂർ: ലഹരിക്കെതിരെ കേരള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു ആശ്രമം ജോഗേഴ്സ് ക്ലബ്ബ് കൂട്ടയോട്ടം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.എൻ. സംഗീത ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഇ.പി. ഷമീർ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി മനോജ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ട്രഷറർ കെ.എ. ബാബു ,വൈസ് പ്രസിഡന്റുമാരായ നൗഫൽ , മുഹമ്മദ് ഷാ, ജോ സെക്രട്ടറി കെ.എം. മാഹിൻ എന്നിവർ പ്രസംഗിച്ചു. 100 ഓളം ക്ലബംഗങ്ങൾ പങ്കെടുത്തു.