Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayor Candidate

‌‌‌എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു; ഒ.​സ​ദാ​ശി​വ​ൻ കോ​ഴി​ക്കോ​ട് മേ​യ​ർ സ്ഥാ​നാ​ർ​ഥി

കോ​ഴി​ക്കോ​ട്: സി​പി​എം വേ​ങ്ങേ​രി ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഒ.​സ​ദാ​ശി​വ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. വേ​ങ്ങേ​രി വാ​ർ​ഡി​ൽ നി​ന്ന് ജ​യി​ച്ച ഒ.​സ​ദാ​ശി​വ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സ​ദാ​ശി​വ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റാ​കു​ന്ന​ത്. ഡോ. ​എ​സ്. ജ​യ​ശ്രീ ഡെ​പ്യൂ​ട്ടി മേ​യ​റാ​വും. ജ​യ​ശ്രീ നി​ല​വി​ലെ കൗ​ൺ​സി​ലി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പ​ഴ്സ​നാ​ണ്.

കോ​ട്ടൂ​ളി വാ​ർ​ഡി​ൽ നി​ന്നാ​ണ് ജ​യ​ശ്രീ വി​ജ​യി​ച്ച​ത്. കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലാ​ണ്.

എ​ൽ​ഡി​എ​ഫ് 35, യു​ഡി​എ​ഫ് 28, എ​ൻ​ഡി​എ 13 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ ക​ക്ഷി​നി​ല. യു​ഡി​എ​ഫി​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

 

 

 

Latest News

Corehub Up