കാസർഗോഡ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ കേസെടുത്തു. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം എയുപി സ്കൂളിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സിവിൽ പോലീസ് ഓഫീസർ സനൂപ് ജോണിനെതിരെയാണ് പരാതി ഉയർന്നത്. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും മോശമായി പെരുമാറിയെന്നും പ്രിസൈഡിംഗ് ഓഫീസർ അനസൂയ നൽകിയ പരാതിയിൽ പറയുന്നു.
പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിവിൽ പോലീസ് ഓഫീസർ മുണ്ടും ഷർട്ടും ധരിച്ചെത്തിയത് അനസൂയ ചോദ്യം ചെയ്തു. നിങ്ങൾ എന്താ സാരി ഉടുക്കാത്തതെന്ന് ചോദിച്ച് ഇയാൾ ബഹളമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.