തൃശൂര്‍: വാളയാറിൽ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ ശരീരത്തിൽ 40ലധികം മുറിവുകള്‍. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
റാം നാരായണന്റെ തലയിലും ശരീരത്തിലുമേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറം വടികൊണ്ട് അടിച്ചു പൊളിച്ചു. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും പാടുകളുണ്ട്.
തലയിൽ രക്തസ്രാവം ഉണ്ടായി. മണിക്കൂറുകള്‍ നീണ്ട കൊടും ക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളി കൊല്ലപ്പെട്ടതെന്നും പോലീസിനു വിവരം ലഭിച്ചു. കേസിൽ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.