തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ തവണ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കോടതിയുടെ അനുമതിയോടെ മോട്ടോര്‍ വാഹന വകുപ്പിന് ഇത്തരം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാം. കൂടാതെ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താനും സാധിക്കും.
പിഴ അടയ്ക്കാനുള്ള കാലാവധി ചലാന്‍ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ അടയ്ക്കണം. ഈ കാലാവധി നീട്ടി നല്‍കില്ല. പരാതി ഉണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ തെളിവ് സഹിതം അപ്പീല്‍ നല്‍കാം.
പിഴ അടച്ചില്ലെങ്കില്‍ 'വാഹൻ', 'സാരഥി' പോര്‍ട്ടലുകള്‍ വഴിയുള്ള സേവനങ്ങളും ഇന്‍ഷുറന്‍സ്, പുകപരിശോധന എന്നിവയും തടയും. വാഹനനികുതി മാത്രമേ പിന്നീട് അടയ്ക്കാന്‍ സാധിക്കൂ.
കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച ഈ പുതിയ ഭേദഗതികള്‍ നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.