Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Generation.

Kottayam

പു​തു​ത​ല​മു​റ​യ്ക്കാ​യി സം​സ്ഥാ​ന​ത​ല പ​ദ്ധ​തി​ക്ക് തു​ട​ക്കം

പാ​ലാ: മു​ന്‍ രാ​ഷ്‌​ട്ര​പ​തി കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും ചി​ന്ത​ക​ളും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "കെ.​ആ​ര്‍. നാ​രാ​യ​ണ​നെ അ​റി​യു​ക' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ധാ​ര​ണ കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ഭ​ര​ണ​ഘ​ട​നാ​പ​ദ​വി​യാ​യ രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തെ​ത്തി​യ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ യു​വ​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം, സാ​മൂ​ഹി​ക​നീ​തി, സ​മ​ത്വം, മ​ത​നി​ര​പേ​ക്ഷ​ത, ഭ​ര​ണ​ഘ​ട​നാ ​മൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വും പു​തി​യ ത​ല​മു​റ അ​റി​യു​ക​യും പി​ന്തു​ട​രു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍ദേ​ശി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍, യു​വ​ജ​ന-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, ഉ​പ​ന്യാ​സ-​പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ള്‍, ഡോ​ക്കു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ ജീ​വി​തം, ന​യ​ത​ന്ത്ര-​രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍, ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത, സാ​മൂ​ഹി​ക​നീ​തി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ള്‍ എ​ന്നി​വ​യും പ​രി​പാ​ടി​ക​ളി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും.

ച​ട​ങ്ങി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, ജോ​സ് തോ​മ​സ്, ഷാ​ജി ആ​റ്റു​പു​റം, പ്ര​ഫ. ടോ​മി ചെ​റി​യാ​ന്‍, കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ല്‍, സോ​യി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up