Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Guidelines

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​ർ​ബി​ഐ

പ​ര​വൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.

അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ൾ​ക്കും ഗ്രാ​മീ​ണ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കു​മാ​യി ത​യാ​റാ​ക്കി​യ പു​തി​യ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കി. ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ഉ​പ​യോ​ഗം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കു​റ്റ​മ​റ്റ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, 500 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള എ​ല്ലാ ഇ​ല​ക്‌​ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്കും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധ​മാ​യും എ​സ്എം​എ​സ് അ​ലേ​ർ​ട്ടു​ക​ൾ അ​യ​ച്ചി​രി​ക്ക​ണം. ഇ-​മെ​യി​ൽ വി​ലാ​സം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​മെ​യി​ൽ വ​ഴി​യും അ​റി​യി​പ്പ് ന​ൽ​ക​ണം.

സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ത് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ്‌​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ ബാ​ങ്കു​ക​ൾ ഒ​രു​ക്ക​ണം. ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ൾ, ഐ​വി​ആ​ർ സം​വി​ധാ​ന​ങ്ങ​ൾ, എ​സ്എം​എ​സ്, പ്ര​ത്യേ​ക ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ എ​ന്നി​വ വ​ഴി ത​ട​സ​ങ്ങ​ളി​ല്ലാ​തെ പ​രാ​തി ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കേ​ണ്ട​ത്.

അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​ഭോ​ക്താ​വി​നു​ള്ള ബാ​ധ്യ​ത സം​ബ​ന്ധി​ച്ചും ച​ട്ട​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ട്. ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ശ്ര​ദ്ധ​യോ സാ​ങ്കേ​തി​ക​മാ​യ പോ​രാ​യ്മ​യോ മൂ​ല​മാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ങ്കി​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ബാ​ങ്കി​നാ​യി​രി​ക്കും. ഉ​പ​ഭോ​ക്താ​വി​ന് യാ​തൊ​രു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഉ​ണ്ടാ​കി​ല്ല. വ​ഞ്ച​നാ​പ​ര​മാ​യ ഇ​ട​പാ​ട് ന​ട​ന്ന് അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്താ​ലും ഉ​പ​ഭോ​ക്താ​വ് പി​ഴ​വു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​യാ​കി​ല്ല.

ഫി​ഷിം​ഗ്, സോ​ഷ്യ​ൽ എ​ഞ്ചി​നീ​യ​റിം​ഗ് തു​ട​ങ്ങി​യ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ക്രെ​ഡ​ൻ​ഷ്യ​ലു​ക​ൾ കൈ​ക്ക​ലാ​ക്കി ന​ട​ത്തു​ന്ന ത​ട്ടി​പ്പു​ക​ളെ​യും പു​തി​യ നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി ല​ഭി​ച്ചാ​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ബാ​ങ്കു​ക​ൾ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​ർ​ബി​ഐ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Latest News

Corehub Up