Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized At Local

Kollam

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു

ച​വ​റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ചി​രു​ന്ന പ​ദ്ധ​തി വി​ഹി​ത​മാ​യി ന​ല്‍​കു​ന്ന ഫ​ണ്ട് വെ​ട്ടി കു​റ​യ്ക്കു​ക​യും പ​ഞ്ചാ​യ​തി​ന് ന​ല്‍​കേ​ണ്ടു​ന്ന ആ​ദ്യ ഗ​ഡു പോ​ലും ന​ല്‍​കാ​തി​രി​ക്കു​ന്ന യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ സി​പി എം ​നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ​ളി​ലേ​ക്ക പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ്ണ​യും സം​ഘ​ടി​പ്പി​ച്ചു.

ച​വ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ മു​ന്നി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി. ​മ​നോ​ഹ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്‍. വി​ക്ര​മ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജെ. ​ജോ​യി, കെ. ​സു​രേ​ഷ് ബാ​ബു, എ​ല്‍ ലോ​യി​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന്മ​ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ മു​ന്നി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഏ​രി​യ സെ​ക്ര​ട്ട​റി ആ​ര്‍. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​വി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. അ​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍, ആ​ര്‍ സു​രേ​ന്ദ്ര​ന്‍ പി​ള്ള, ജെ ​അ​നി​ല്‍, ഷീ​ന പ്ര​സാ​ദ്, കെ.​എ. നി​യാ​സ്, എ​ല്‍. വി​ജ​യ​ന്‍ നാ​യ​ര്‍, എ​സ് സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വി. ​ഗോ​വി​ന്ദ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​സ്. അ​നി​ല്‍, കെ. ​മോ​ഹ​ന​കു​ട്ട​ന്‍, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള, ജി. ​ജ​യ​കു​മാ​ര്‍, എ​ന്‍.​ആ​ര്‍. ബി​ജു, ഹാ​രീ​സ്, സി.​ആ​ര്‍. ശി​വ​ന്‍, കെ. ​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ജി​ല്ലാ ക​മ്മി​റ്റി അം​ഗം ശ്യാം ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജോ​യി ആ​ന്‍റണി അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ല്‍ ക​മ്മി​റ്റി യംഗം ആ​ര്‍.അ​ഭി​ലാ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി. ​മ​നോ​ഹ​ര​ന്‍, കെ. ​ല​തീ​ഷ​ന്‍, പു​ഷ്പ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും​സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം വി. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ബി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബാ​ജി സേ​നാ​ഥി​പ​ന്‍, പ്ര​ദീ​പ് എ​സ് പു​ല്യാ​ഴം, ടി.എ​ന്‍. നീ​ലാം​ബ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ ഗി​ച്ചു.

 

Latest News

Corehub Up