Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Owner And Used As A Model

Alappuzha

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്ക് ന​ല്‍​കി മാ​തൃ​ക​യാ​യി

ചേ​ര്‍​ത്ത​ല: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി മാ​തൃ​ക​കാ​ട്ടി. ചേ​ര്‍​ത്ത​ല കു​റു​പ്പം​കു​ള​ങ്ങ​ര അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ എ. ​സ​ജീ​വ് കു​മാ​റാ​ണ് മാ​തൃ​ക കാ​ട്ടി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സ​ജീ​വ് കു​മാ​റി​നു ചേ​ര്‍​ത്ത​ല റോ​ക്കി ക​വ​ല​യി​ല്‍ ഷ​ണ്മു​ഖ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ഒ​രു​പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല കി​ട്ടി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ മാ​ല ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേഷ​നി​ലെ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ന​ട​ത്തി​യ അ​റി​യി​പ്പി​ലാ​ണ് മാ​ല പ​ള്ളേ​ച്ചി​റ ശ്യാം​കു​മാ​റി​ന്‍റെ മ​ക​ന്‍ റോ​ക്കി ശ്യാ​മി​ന്‍റേതാ​ണെ​ന്ന​റി​ഞ്ഞ​ത്. മ​ക​നെ സ്‌​കൂ​ളി​ല്‍​നി​ന്നും വി​ളി​ച്ചു​കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. വീ​ട്ടി​ല്‍ വ​ന്ന​പ്പോ​ളാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. വെ​ള്ളിയാ​ഴ്ച രാ​വി​ലെ ശ്യാം​കു​മാ​ര്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി സ​ജീ​വ്കു​മാ​റി​ല്‍നി​ന്നും മാ​ല ഏ​റ്റു​വാ​ങ്ങി. ചേ​ര്‍​ത്ത​ല സ്റ്റേഷ​ന്‍ ഓ​ഫീ​സ​ര്‍ ബി. ​ഹേ​മ​ന്ത് കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ. ​പ്ര​മോ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മാ​ല കൈ​മാ​റി​യ​ത്.

Latest News

Corehub Up