Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Owner Arrested

Thiruvananthapuram

റി​സോ​ര്‍​ട്ട് ഉടമയെ ആ​ക്ര​മി​ച്ച അഞ്ചംഗ സം​ഘം പി​ടി​യി​ൽ

വെ​ള്ള​റ​ട: റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ ആ​ര്യ​നാ​ട് ശ്യാ​മി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​ഞ്ചം​ഗ​സം​ഘ​ത്തെ വെ​ള്ള​റ​ട പൊ​ലി​സ് പി​ടി​കൂ​ടി.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ക​ർ​ക്ക​ത്തെ​തു​ട​ർ​ന്നാ​ണു ശ്യാം ​സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​റു​ത്തി അ​ടി​ച്ചു ത​ക​ര്‍​ത്ത ഇ​യാ​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ജ​ഫീ​ര്‍ ഖാ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജ​ഹാ​ന്‍ (46), ജ​ഫീ​ര്‍ ഖാ​ന്‍ (40 ), നൂ​റു​ള്ള (40), ഷെ​ബീ​ര്‍ (42), നൂ​റു​ദ്ദീ​ന്‍ (45) എ​ന്നി​വ​രാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​പ്പൂ​വി​നു സ​മീ​പം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ശ്യാ​മി​ന്‍റെ ക​ത്തി പ്ര​യോ​ഗ​ത്തി​ല്‍ നൂ​റു​ദ്ദീ​ന്‍റെ (45) ക​ണ്ണി​ന്‍റെ ഭാ​ഗ​ത്തു പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കു ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ നൂ​റു​ദ്ദീ​ന്‍ പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​സ്പി ഫോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ശ്യാ​മി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ ദി​ശ മാ​റി​യോ​ടി​യ​താ​ണ് പൊ​ലി​സി​നു തു​ണ​യാ​യ​ത്. കൂ​ട്ട​പ്പൂ​വി​ല്‍​നി​ന്ന് വ​ല​തു​ഭാ​ഗ​ത്തേ​ക്കു പോ​യാ​ല്‍ ആ​റു​കാ​ണി വ​ഴി നാ​ഗ​ര്‍​കോ​വി​ലി​ൽ പ്ര​വേ​ശി​ക്കാ​മാ​യി​രു​ന്നു.
എ​ന്നാ​ല്‍ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന സം​ഘം ഇ​ട​തു വ​ശ​ത്തേ​ക്കു തി​രി​ഞ്ഞ് ചെ​മ്പൂ​ര് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ആ​ര്യ​ങ്കോ​ട് പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ള​റ​ട പൊ​ലി​സും സം​ഘ​ത്തെ പി​ന്തു​ട​ർ​ന്നു സം​ഭ​വ​ദി​വ​സം​ത​ന്നെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. അ​വി​ടെ​നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, എ​സ്ഐ മ​നോ​ജ്, അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ അ​നി​ല്‍, എ​എ​സ്ഐ അ​ശ്വ​തി, സി​വി​ല്‍ പൊ​ലി​സു​കാ​രാ​യ അ​ഖി​ലേ​ഷ്, അ​നീ​ഷ്, ദീ​പു അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​ക്കു കൈ​മാ​റി. പി​ടി​കൂ​ടി​യ പ്ര​തി​ക​ളു​ടെ പേ​രി​ൽ ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
അ​ക്ര​മി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ഡി കാ​റും ആ​ര്യ​നാ​ട് ശ്യാ​മി​ന്‍റെ ഥാ​ര്‍ ജീ​പ്പും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up