പാലക്കാട്: കോങ്ങാട് - മലമ്പുഴ മണ്ഡലങ്ങളിൽ കോൺഗ്രസ് ബിജെപി ഡീലെന്ന എ.കെ.ബാലന്റെ ആരോപണത്തിന് മറുപടിയായി വി.കെ.ശ്രീകണ്ഠൻ എംപി. എ.കെ.ബാലന് പ്രായാധിക്യം മൂലം കിളി പോയി സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണ്.
പാലക്കാട് സീറ്റ് വിറ്റ് ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ചത് എ.കെ.ബാലനാണ്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത ആൾക്കാണ് പാലക്കാട് സിപിഎം സീറ്റ് നൽകിയത്.
ഇതിനുള്ള മറുപടി ജനങ്ങൾ നൽകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിനെ കാഴ്ച ബംഗ്ലാവില്‍ വെക്കേണ്ടി വരുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.