Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Roads

പൊതുനിരത്തുകളോട് നമ്മൾ ചെയ്യുന്നത്...

ദൈ​​​​​നം​​​​​ദി​​​​​ന ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗം​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ന​​​​​മു​​​​​ക്ക് പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തു​​​​​ക​​​​​ൾ. സ​​​​​ഞ്ചാ​​​​​ര​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​ണിപ്പോരാളി​​​​​ക​​​​​ളാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന ന​​​​​മ്മു​​​​​ടെ റോ​​​​​ഡു​​​​​ക​​​​​ളോ​​​​​ട് നാ​​​​​ഷ​​​​​ണ​​​​​ൽ ഹൈ​​​​​വേ, സ്റ്റേ​​​​​റ്റ് ഹൈ​​​​​വേ, പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് റോ​​​​​ഡ് തു​​​ട​​​ങ്ങി തി​​​​​രി​​​​​ച്ചു​​​​​വ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ നാം ​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​തോ​​​​​ർ​​​​​ത്താ​​​​​ൽ ഹാ ​​​​​ക​​​​​ഷ്ടം എ​​​​​ന്നേ പ​​​​​റ​​​​​യാ​​​​​നു​​​​​ള്ളൂ.

ജ​​​​​ന​​​​​സം​​​​​ഖ്യാ അ​​​​​നു​​​​​പാ​​​​​ത​​​​​ത്തി​​​​​ന​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി ന​​​​​മ്മു​​​​​ടെ റോ​​​​​ഡ് സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ വി​​​​​ക​​​​​സി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്ന​​​​​തു സം​​​​​ശ​​​​​യ​​​​​മാ​​​​​ണ്. ഡ​​​​​ൽ​​​​​ഹി, മും​​​​​ബൈ, ചെ​​​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് തു​​​​​ട​​​​​ങ്ങി​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ​​​​​ൻ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ ഗ​​​​​താ​​​​​ഗ​​​​​ത​​​​​ക്കു​​​​​രു​​​​​ക്ക് ഇ​​​​​ത് ശ​​​​​രിവ​​​​​യ്ക്കു​​​​​ന്നു. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​വും കൊ​​​​​ച്ചി​​​​​യും കോ​​​​​ഴി​​​​​ക്കോ​​​​​ടും അ​​​​​തി​​​ന്‍റെ തീ​​​​​വ്ര​​​​​ത​​​​​ കു​​​​​റ​​​​​ഞ്ഞ മു​​​​​ഖ​​​​​ങ്ങ​​​​​ളാ​​​​​ണ്. ഹൈ​​​​​വേ​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​ച്ചാ​​​​​ൽ ക​​​​​ഷ്ടി​​​​​ച്ച ര​​​​​ണ്ടു വ​​​​​ലി​​​​​യ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ക​​​​​ട​​​​​ന്നുപോ​​​​​കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ് ന​​​​​മ്മു​​​​​ടെ നാ​​​​​ട്ടി​​​​​ലെ മ​​​​​ഹാ​​​​​ഭൂ​​​​​രി​​​​​പ​​​​​ക്ഷം റോ​​​​​ഡു​​​​​ക​​​​​ളും. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ വ​​​​​ൺ​​​​​വേ എ​​​​​ന്ന​​​​​ത് പ​​​​​ല​​​​​പ്പോ​​​​​ഴും ന​​​​​മ്മു​​​​​ടെ സു​​​​​ന്ദ​​​​​ര​​​​​സ്വ​​​​​പ്ന​​​​​മാ​​​​​യി അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്നു. വാ​​​​​ഹ​​​​​ന​​​​​പ്പെ​​​​​രു​​​​​പ്പം ന​​​​​മ്മു​​​​​ടെ പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തു​​​​​ക​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന പ്ര​​​​​ശ്ന​​​​​മാ​​​​​ണ്.

ദി​​​​​വ​​​​​സേ​​​​​ന എ​​​​​ന്നോ​​​​​ണ​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ വാ​​​​​ഹ​​​​​നവി​​​​​പ​​​​​ണി​​​​​യി​​​​​ൽ പു​​​​​തി​​​​​യ മോ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്. ടു ​​​​​വീ​​​​​ല​​​​​റു​​​​​ക​​​​​ൾ, ഹാ​​​​​ച്ച് ബാ​​​​​ക്ക്, സെ​​​​​ഡാ​​​​​ൻ, എ​​​​​സ്‌​​​യു​​​​​വി, മി​​​​​ഡ് സൈ​​​​​സ് എ​​​​​സ്‌​​​യു​​​​​വി, കോം​​​​​പാ​​​​​ക്ട് എ​​​​​സ്‌​​​യു​​​​​വി, എം​​​​​യു​​​​​വി ഡീ​​​​​സ​​​​​ൽ, പെ​​​​​ട്രോ​​​​​ൾ, ഹൈ​​​​​ബ്രി​​​​​ഡ്, ഇ​​​​​ല​​​​​ക്‌​​​ട്രി​​​ക് എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ മ​​​​​ത്സ​​​​​രബു​​​​​ദ്ധി​​​​​യോ​​​​​ടെ ന​​​​​മ്മെ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ഒ​​​​​രു വാ​​​​​ഹ​​​​​നം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു വീ​​​​​ട്ടി​​​​​ൽ​​​ത​​​​​ന്നെ ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം കാ​​​​​റു​​​​​ക​​​​​ൾ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് നാം ​​​​​പ​​​​​രി​​​​​ണ​​​​​മി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു. ഒ​​​​​രു വ്യ​​​​​ക്തി​​​​​ക്ക് ഒ​​​​​രു വാ​​​​​ഹ​​​​​നം എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്ക് നാം ​​​​​അ​​​​​തി​​​​​വേ​​​​​ഗം മു​​​​​ന്നേ​​​​​റു​​​ക​​​​​യു​​​മാ​​​​​ണ്.​​ ഈ ​​​വാ​​​​​ഹ​​​​​ന​​​​​പ്പെ​​​​​രു​​​​​പ്പം എ​​​​​ങ്ങ​​​​​നെ നേ​​​​​രി​​​​​ടും എ​​​​​ന്ന​​​​​റി​​​​​യാ​​​​​തെ കു​​​​​ഴ​​​​​ഞ്ഞു​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന റോ​​​​​ഡു​​​​​ക​​​​​ളോ​​​​​ടാ​​​​​ണ് ന​​​​​മ്മ​​​​​ൾ തീ​​​​​ർ​​​​​ത്തും ക​​​​​ണ്ണി​​​​​ൽ ​​​ചോ​​​​​ര​​​​​യി​​​​​ല്ലാ​​​​​തെ പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന​​​​​ത്.

അ​​​​​ടി​​​​​സ്ഥാ​​​​​ന ആ​​​​​ശ​​​​​യ​​​​​ത്തെ കാ​​​​​റ്റി​​​​​ൽ​​​പ്പറത്തി

ഗ​​​​​താ​​​​​ഗ​​​​​ത​​​​​ത്തി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​വ​​​​​യാ​​​​​ണ് റോ​​​​​ഡു​​​​​ക​​​​​ൾ എ​​​​​ന്ന അ​​​​​ടി​​​​​സ്ഥാ​​​​​ന ആ​​​​​ശ​​​​​യ​​​​​ത്തെ കാ​​​​​റ്റി​​​​​ൽ​​​പ്പറത്തി​​​​​ക്കൊ​​​​​ണ്ട് റോ​​​​​ഡു​​​​​ക​​​​​ൾ ന​​​​​മ്മു​​​​​ടെ എ​​​​​ല്ലാ​​​​​ത്ത​​​​​രം പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വേ​​​​​ദി​​​​​ക​​​​​ൾ കൂ​​​​​ടി​​​​​യാ​​​​​വു​​​​​ക​​​​​യാ​​​​​ണ്. വി​​​​​വി​​​​​ധ മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​ പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ പെ​​​​​രു​​​​​ന്നാ​​​​​ളു​​​​​ക​​​​​ൾ, ഉ​​​​​ത്സ​​​​​വ​​​​​ങ്ങ​​​​​ൾ, പ്ര​​​​​ദ​​​​​ക്ഷി​​​​​ണ​​​​​ങ്ങ​​​​​ൾ, ഘോ​​​​​ഷ​​​​​യാ​​​​​ത്ര​​​​​ക​​​​​ൾ, ആ​​​​​ന​​​​​യും അ​​​​​മ്പാ​​​​​രി​​​​​യും, മു​​​​​ത്തു​​​​​ക്കു​​​​​ട​​​​​യും രൂ​​​​​പ​​​​​ങ്ങ​​​​​ളും, കൊ​​​​​ടി തോ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ഒ​​​​​ക്കെ​​​​​യാ​​​​​യി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ പൊ​​​​​ടി​​​​​പൊ​​​​​ടി​​​​​ക്കു​​​​​മ്പോ​​​​​ൾ ഗ​​​​​താ​​​​​ഗ​​​​​ത സം​​​​​വി​​​​​ധാ​​​​​നം​​ ആ​​​​​ക​​​​​മാ​​​​​നം ത​​​​​ക​​​​​രാ​​​​​റി​​​​​ലാ​​​​​കു​​​​​ന്നു.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുകാ​​​​​ല​​​​​ത്ത് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ​​​​പ​​​​​ര്യ​​​​​ട​​​​​നം കൂ​​​​​ടാ​​​​​തെ കാ​​​​​ൽ​​​​​ന​​​​​ട​​​​​ജാ​​​​​ഥ, ഇ​​​​​രു​​​​​ച​​​​​ക്ര​​​​​വാ​​​​​ഹ​​​​​ന​​​​​ജാ​​​​​ഥ, മു​​​​​ച്ച​​​​​ക്ര​​​​​വാ​​​​​ഹ​​​​​ന ജാ​​​​​ഥ, റോ​​​ഡ്ഷോ തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ​​​യാ​​​യി പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ തി​​​​​ര​​​​​ക്കൊ​​​​​ഴി​​​​​യു​​​​​ന്ന​​​​​തേ​​​​​യി​​​​​ല്ല! “ഈ ​​​​​വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന് തൊ​​​​​ട്ടുപി​​​​​ന്നാ​​​​​ലെ തു​​​​​റ​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​മ്മെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യാ​​​​​ൻ എ​​​​​ത്തു​​​​​ന്ന ന​​​​​മ്മു​​​​​ടെ പ്രി​​​​​യ​​​​​ങ്ക​​​​​ര​​​​​നാ​​​​​യ/ പ്രി​​​​​യ​​​​​ങ്ക​​​​​രി​​​​​യാ​​​​​യ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി….” എ​​​​​ന്ന് അ​​​​​നൗ​​​​​ൺ​​​​​സ്മെ​​​​​ന്‍റ് കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ൾ ന​​​​​മു​​​​​ക്ക് ഉ​​​​​റ​​​​​പ്പി​​​​​ക്കാം ന​​​​​മ്മു​​​​​ടെ വി​​​​​ല​​​​​യേ​​​​​റി​​​​​യ സ​​​​​മ​​​​​യം വീ​​​​​ണ്ടും പെ​​​രു​​​വ​​​ഴി​​​യി​​​ലാ​​​കു​​​ക​​​യാ​​​ണെ​​​ന്ന്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ലം വ​​​​​ന്നാ​​​​​ൽ വി​​​​​ജ​​​​​യാ​​​​​ഘോ​​​​​ഷ​​​​​വും ന​​​​​ന്ദി​​​പ്ര​​​​​ക​​​​​ട​​​​​ന​​​​​വും വീ​​​​​ണ്ടും റോ​​​​​ഡി​​​​​ൽ​​​ത​​​​​ന്നെ.​​ റോ​​​​​ഡ് ഷോ​​​​​ക​​​​​ളു​​​​​ടെ കാ​​​​​ല​​​​​ത്ത് പൊ​​​​​തു​​​​​വ​​​​​ഴി മ​​​​​നു​​​​​ഷ്യ​​​​​ന് സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ൻ ഉ​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന് എ​​​​​ല്ലാ രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും മ​​​​​റ​​​​​ന്നുപോ​​​​​കു​​​​​ന്നു.

പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തി​​​​​ൽ ശ​​​​​ക്തി​​​​​പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ

ഇ​​​​​തി​​​​​നും പു​​​​​റ​​​​​മേ​​​​​യാ​​​​​ണ് പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന വി​​​​​വി​​​​​ധ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ശ​​​​​ക്തി​​​​​പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു മൈ​​​​​താ​​​​​നി​​​​​യി​​​​​ൽ ഒ​​​​​ന്നി​​​​​ച്ചു​​​​​ കൂ​​​​​ടു​​​​​ന്ന​​​​​തി​​​​​നുമു​​​​​മ്പ് ഒ​​​​​രു ജാ​​​​​ഥ, ശ​​​​​ക്തി പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണ്. ആ ​​​​​ശ​​​​​ക്തി​​​​​പ്ര​​​​​വാ​​​​​ഹ​​​​​ത്തി​​​​​ൽ ഗ​​​​​താ​​​​​ഗ​​​​​തം സ്തം​​​​​ഭി​​​​​ക്ക​​​​​ട്ടെ, ആം​​​​​ബു​​​​​ല​​​​​ൻ​​​​​സു​​​​​ക​​​​​ൾ​​​പോ​​​​​ലും നി​​​​​ശ്ച​​​​​ല​​​​​മാ​​​​​ക​​​​​ട്ടെ! ന​​​​​മ്മു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധാ​​​​​ഗ്നി​​​​​ക​​​​​ളും സ​​​​​മ​​​​​രജ്വാ​​​​​ല​​​​​ക​​​​​ളും എ​​​​​ത്ര​​​​​യ​​​​​ധി​​​​​കം പെ​​​​​ട്രോ​​​​​ളും ഡീ​​​​​സ​​​​​ലും ആ​​​​​ണ് ക​​​​​ത്തി​​​​​ച്ചുതീ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​ത്! (ഗ​​​​​താ​​​​​ഗ​​​​​തക്കുരുക്കി​​​​​ൽ​​​ പെ​​​​​ടു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ) പ്ര​​​​​തി​​​​​ഷേ​​​​​ധം പെ​​​​​ട്രോ​​​​​ൾ ഡീ​​​​​സ​​​​​ൽ വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ൽകൂ​​​​​ടി!

വി​​​​​വി​​​​​ധ സാ​​​​​മൂ​​​​​ഹി​​​​​ക വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​ള്ള പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നും ന​​​​​മ്മ​​​​​ൾ പ​​​​​ല​​​​​പ്പോ​​​​​ഴും വേ​​​​​ദി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​ത് പൊ​​​​​തു​​​​​വ​​​​​ഴി​​​​​ക​​​​​ളെത്തന്നെയാ​​​​​ണ്. തെ​​​​​രു​​​​​വു​​​​​നാ​​​​​ട​​​​​കം, ഫ്ലാ​​​​​ഷ് മോ​​​​​ബ്, മൗ​​​​​നജാ​​​​​ഥ, ക​​​​​ലാ​​​​​രൂ​​​​​പം ഏ​​​​​തു​​​​​മാ​​​​​ക​​​​​ട്ടെ, അ​​​​​ര​​​​​ങ്ങേ​​​​​റ്റവേ​​​​​ദി പൊ​​​​​തു​​​​​വ​​​​​ഴിത​​​​​ന്നെ.

പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തു​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​തെ ന​​​​​മു​​​​​ക്കെ​​​​​ന്ത് ആ​​​​​ഘോ​​​​​ഷം? വ​​​​​ന്നു​​​​​വ​​​​​ന്ന് നൃ​​​​​ത്ത​​​​​നൃ​​​​​ത്യാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്കും പൊ​​​​​തു​​​​​വ​​​​​ഴി​​​​​ക​​​​​ൾ വേ​​​​​ദി​​​​​യാ​​​​​വു​​​​​ക​​​​​യാ​​​​​ണ്. ഒ​​​​​രു ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി പൊ​​​​​തു​​​​​നി​​​​​ര​​​​​ത്ത് കൈ​​​യേ​​​റി ഡാ​​​​​ൻ​​​​​സ് പ്രോ​​​​​ഗ്രാം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പോ​​​​​ലീ​​​​​സ് കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത​​​​​ത് ഈ ​​​​​അ​​​​​ടു​​​​​ത്തി​​​​​ടെ നാം ​​​​​കേ​​​​​ട്ട വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​ണ്.

പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ രം​​​​​ഗ​​​​​വേ​​​​​ദി​​​​​യാ​​​​​യി മാ​​​​​റി​​​​​

ഓ​​​​​ണം വ​​​​​ന്നാ​​​​​ലും, ഉ​​​​​ണ്ണി പി​​​​​റ​​​​​ന്നാ​​​​​ലും, പു​​​​​തു​​​​​വ​​​​​ർ​​​​​ഷ​​​​​മെ​​​​​ത്തി​​​​​യാ​​​​​ലും പൊ​​​​​തുനി​​​​​ര​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ സ്ഥി​​​​​തി ഒ​​​​​ന്നു​​​ത​​​​​ന്നെ. ഓ​​​​​ണാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി റോ​​​​​ഡ് കൈ​​​യേ​​​റി വ​​​​​ടം​​​​​വ​​​​​ലി മ​​​​​ത്സ​​​​​രം ന​​​​​ട​​​​​ത്തു​​​​​ക, നാ​​​​​ട്ടു​​​​​കാ​​​​​രെ കാ​​​​​ഴ്ച​​​​​ക്കാ​​​​​രാ​​​​​ക്കി പു​​​​​ലി​​​​​ക​​​​​ളി​​​​​യും ചെ​​​​​ണ്ട​​​​​കൊ​​​​​ട്ടും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക, ക്രി​​​​​സ്മ​​​​​സ് റാ​​​​​ലി​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക, പു​​​​​തു​​​​​വ​​​​​ർ​​​​​ഷാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി പൂ​​​​​ത്തി​​​​​രി​​​​​ക​​​​​ളും ക​​​​​മ്പി​​​​​ത്തി​​​​​രി​​​​​ക​​​​​ളും ക​​​​​ത്തി​​​​​ച്ച് ആ​​​​​ഹ്ലാ​​​​​ദ പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ക എ​​​​​ന്നി​​​​​ങ്ങ​​​​​നെ വി​​​​​വി​​​​​ധ​​​​​ങ്ങ​​​​​ളാ​​​​​യ പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ രം​​​​​ഗ​​​​​വേ​​​​​ദി​​​​​യാ​​​​​യി റോ​​​​​ഡു​​​​​ക​​​​​ൾ മാ​​​​​റി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

പ​റ​യാ​നാ​ണെ​ങ്കി​ൽ ഇ​നി​യു​മേ​റെ​യു​ണ്ട്. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ, ക​ന്പി​ത്തൂ​ണു​ക​ൾ, വ​ഴി​യ്ക്കി​രു​പു​റ​വും വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു​ള്ള മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ, വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും, കാ​ഴ്ച മ​റ​യ്ക്കു​ന്ന വ​ൻ പ​ര​സ്യ​പ്പ​ല​ക​ക​ൾ, മൈ​ൽ​ക്കു​റ്റി​ക​ളി​ലും സ്ഥ​ല​നാ​മ ബോ​ർ​ഡു​ക​ളി​ലും പോ​ലും പ​തി​പ്പി​ച്ചി​രി​ക്കു​ന്ന നോ​ട്ടീ​സു​ക​ൾ... പ​ദ​യാ​ത്രികര്‍ക്കു വേ​ണ്ടി​യു​ള്ള​ ചു​രു​ക്കം ചി​ല ഫു​ട്പാ​ത്തു​ക​ളി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന വ​ണ്ടി​ക​ൾ, തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ, ഇ​ള​കി​യ ടൈ​ലു​ക​ൾ, മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ൾ, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ, സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​ത്ത ബ​സു​ക​ൾ...

അ​​​​​പ​​​​​ര​​​​​ന്‍റെ മൂ​​​​​ക്കി​​​​​ൻതു​​​​​മ്പി​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് എ​​ന്‍റെ സ്വാ​​​​​ത​​​​​ന്ത്ര്യം എ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വി​​​​​ലേ​​​​​ക്ക്, മ​​​​​റ്റൊ​​​​​രാ​​​​​ളു​​​​​ടെ സ​​​​​ഞ്ചാ​​​​​രസ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കാ​​​​​ൻ എ​​​​​നി​​​​​ക്ക് ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട് എ​​​​​ന്ന ബോ​​​​​ധ്യ​​​​​ത്തി​​​​​ലേ​​​​​ക്ക് നാം ​​​​​വ​​​​​ള​​​​​ർ​​​​​ന്നാ​​​​​ൽ പൊ​​​​​തു​​നി​​​​​ര​​​​​ത്തു​​​​​ക​​​​​ൾ ഒ​​​​​രു പ​​​​​ക്ഷേ, കു​​​​​റേ​​​​​ക്കൂ​​​​​ടി സ​​​​​ഞ്ചാ​​​​​ര​​​​​ക്ഷ​​​​​മ​​​​​മാ​​​​​കും. വി​​​​​ള്ള​​​​​ലു​​​​​ക​​​​​ളും കു​​ഴി​​​​​ക​​​​​ളും തെ​​​​​രു​​​​​വു​​​​​നാ​​​​​യ്ക്ക​​​​​ളും ന​​​​​മ്മെ നോ​​​​​ക്കി പ​​​​​ല്ലി​​​​​ളി​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ൽ കൂ​​​​​ടി!

(കോ​​​​​ട്ട​​​​​യം ബി​​സി​​എം കോ​​​​​ള​​​​​ജ് ഇം​​​​​ഗ്ലീ​​​​​ഷ് വി​​​​​ഭാ​​​​​ഗം അ​​​​​ധ്യാ​​​​​പി​​​​​ക​​യാ​​ണ് ലേ​​ഖി​​ക)

Latest News

Corehub Up