നിലമ്പൂർ: രാമംകുത്തിൽ വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന ആറ് വയസുകാരൻ പില്ലറിൽ നിന്ന് കല്ല് തലയിൽ വീണ്. മരിച്ചു.
രാമംകുത്ത് പാറേങ്ങൽ മെയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരിച്ചത്. ടെറസിലെ പില്ലറിൽനിന്ന് അടർന്നുവീണ കല്ല് തലയിൽ വീണുണ്ടായ അപകടത്തിലാണ് മരണം.
കുട്ടികൾ തുണി വിരിക്കുന്ന അയയിൽ കളിക്കുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം 4.30 തോടെയാണ് ദാരുണ സംഭവം. ഒപ്പം കളിച്ചിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതോടെയാണ് അപകടം വീട്ടുകാർ അറിയുന്നത്.
ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ്. ഷൈഹ. സഹോദരങ്ങൾ: റാഷിൻ, റഷ ഫാത്തിമ, സായാൻ.