Kerala
പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോയമ്പത്തൂരിലേക്ക് മുങ്ങിയെന്ന് സൂചന. ഇതോടെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കോയമ്പത്തൂർ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പാലക്കാട്ടെ കുന്നത്തൂർ മേട്ടിലെ രാഹുലിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി. പരമാവധി തെളിവു ശേഖരിക്കുന്നതിനായാണ് ഇന്നലെ രാത്രി തന്നെ സംഘം പാലക്കാട് എത്തിയത്.
പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയി. ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുകയാണ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
Kerala
ചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്ഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി.
വാരനാട് സ്വദേശിനിയായ റിട്ടയേര്ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ-62) യുടെ കൊലപാതക കേസില് ചേർത്തല പോലീസാണ് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി പി.ടി. അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, ആലപ്പുഴ ഫോറൻസിക് ഉദ്യോഗസ്ഥ ദീപ അനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തയത്. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച തെരച്ചിൽ ഒന്നരവരെ നീണ്ടു.
മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ തെരച്ചിലിൽ തെളിവായി ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ചേർത്തല ലോക്കൽ പോലീസാണ് ഐഷയുടെ തിരോധന കേസ് അന്വഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
2006 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്.വർഷങ്ങൾക്ക് ശേഷം സഹോദരൻ പ്രവീൺ കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പിന്നീട് അന്വേഷണം വഴിമുട്ടിയപ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ തിരോധാന കേസ് അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ സെബാസ്റ്റ്യൻ പിടിക്കപ്പെടുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബിന്ദു പത്മമനാഭനെ കൊലപ്പെടുത്തിയെന്ന് അന്വഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴിനൽകിയതോടെയാണ് കേസിന് വഴിത്തിരിവായത്. തുടർന്നുള്ള പരിശോധനയിൽ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു കത്തിക്കരിഞ്ഞ നിലയിൽ ശരീര അവശിഷ്ടങ്ങള് കണ്ടെടുത്തു.
ഇയാളുടെ വീട്ടുവളപ്പ് മുഴുവൻ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ പരിശോധന നടത്തി. ബിന്ദുവിന്റെ ശരീര അവശിഷ്ടങ്ങൾ കത്തിച്ച ശേഷം തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിൽ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.
District News
പുനലൂർ : താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.ഭർത്താവി െ ന്റ ആക്രമണത്തിൽ കൊല്ലപ്പെട്ട പുനലൂർ കൂത്തനാടി ചരുവിള വീട്ടിൽ ശാലിനി (39) യുടെ ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞമാസം 22നായിരുന്നു ശാലിനിയുടെ ശരീരത്ത് കുത്തേറ്റ നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ശാലിനിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പായി അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി ആഭരണങ്ങൾ ശരീരത്തിൽ നിന്നും നീക്കം ചെയ്ത് പൊതിഞ്ഞ് പ്ലാസ്റ്റർ ഒട്ടിച്ച് അവിടെ തന്നെ അലമാരയിൽ സൂക്ഷിക്കുകയായിരുന്നു.
ഈ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവം സംബന്ധിച്ച് ആശുപത്രിയിലെ സീനിയർ നേഴ്സിംഗ് ഓഫീസർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പുനലൂർ പോലീസ് കേസെടുക്കുന്നത്.
ഒരു ജോഡി കൊലുസ്, കമ്മൽ, രണ്ടു മോതിരം, ഒരു വള എന്നിങ്ങനെ ഏകദേശം 20 ഗ്രാം ഓളം ആഭരണങ്ങൾ മോഷണം പോയതായിട്ടാണ് പരാതി. അന്വേഷണം പുരോഗമിക്കുകയാണെന്നും, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചു വരുകയാണെന്നും പുനലൂർ പോലീസ് പറഞ്ഞു.