Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policemen

ന​വ​കേ​ര​ള യാ​ത്ര​യി​ലെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം': അ​ഞ്ച് പോ​ലീ​സു​കാ​ർ പ്ര​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യി​ൽ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ഞ്ച് പോ​ലീ​സു​കാ​രും കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​നി​ൽ, സ​ന്ദീ​പ്, ഷൈ​ജു, വി​പി​ൻ, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ക​ളാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​അ​ഞ്ച് പേ​ർ​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ശി​പാ​ർ​ശ ഉ​ട​ൻ ഡി​ജി​പി​ക്ക് കൈ​മാ​റും.

ലോ​ക്ക​ൽ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചി​ട്ടും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​ടെ ത​ല​ക്ക​ടി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗു​രു​ത​ര​ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്ഐ​ടി​ക്ക് മു​ൻ​പി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച കേ​സി​ൽ ഗ​ൺ​മാ​ന്മാ​രെ ര​ക്ഷി​ക്കാ​ൻ അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​ക​ൾ. തി​രു​വ​ന്ത​പു​ര​ത്ത് വി​ളി​ച്ചു​വ​രു​ത്തി കേ​സ് ഡ​യ​റി തി​രു​ത്തി​ച്ചു എ​ന്നാ​ണ് മൊ​ഴി.

 

Latest News

Corehub Up