തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 29 നാണ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുക. നയപ്രഖ്യാപനത്തിന് പുറമെ നിരവധി നിർണായക നിയമനങ്ങൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിച്ചു. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസന്റിനെ നിയമിച്ചു. കൂടാതെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾകൂടി നൽകി.
വയോജന വകുപ്പിനു കീഴിൽ വരുന്ന പ്രവർത്തന മേഖലകൾ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമായി. നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളാണ് ഇനിമുതൽ പുതിയ വകുപ്പിന് കീഴിൽ വരിക.