പരവൂര്‍: പൊതുമേഖലാ ഇന്‍ഷ്വറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പോളിസി ഉടമകള്‍ക്ക് റിക്കാര്‍ഡ് തുക ബോണസായി പ്രഖ്യാപിച്ചു.
അവര്‍ പുറത്തുവിട്ട 2026 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, പങ്കാളിത്ത ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ക്കായി 59,726 കോടി രൂപയാണു ബോണസ് ഇനത്തില്‍ അനുവദിച്ചിരിക്കുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ 56,331 കോടി രൂപയേക്കാള്‍ ആറു ശതമാനത്തോളം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കമ്പനിയുടെ മികച്ച പ്രവര്‍ത്തന പ്രകടനവും ഉയര്‍ന്ന സാമ്പത്തിക മിച്ചവുമാണ് ഈ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപനത്തിനു വഴിയൊരുക്കിയത്.
കൂടാതെ, ഈ വര്‍ഷം 8,356.71 കോടി രൂപയുടെ ഇടക്കാല ബോണസും എല്‍ഐസി നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോഴോ മരണാനന്തര ആനുകൂല്യങ്ങള്‍ കൈമാറുമ്പോഴോ പോളിസി ഉടമകള്‍ക്ക് ഈ തുക ലഭ്യമാകും.