Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Port

ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്ഥാ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് - ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

പാ​കി​സ്ഥാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​റ​മു​ഖ പ്ര​വേ​ശ​നം ബം​ഗ്ലാ​ദേ​ശി​ന് ചൈ​ന​യു​മാ​യും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും വ്യാ​പാ​ര ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള പാ​ക് തീ​രു​മാ​നം ധാ​ക്ക​യി​ലേ​ക്കു​ള്ള വ്യാ​പാ​ര റൂ​ട്ടു​ക​ൾ സു​ഗ​മ​മാ​ക്കു​മെ​ന്നും പ്രാ​ദേ​ശി​ക അ​യ​ൽ വി​പ​ണി​ക​ളി​ൽ വാ​ണി​ജ്യ ഇ​ട​പെ​ട​ലി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പാ​കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​യ​റ്റു​മ​തി​യി​ൽ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ, ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ച​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റു​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി ഇ​ന്ത്യ നി​രോ​ധി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വ ഷേ​വ തു​റ​മു​ഖം വ​ഴി ക​യ​റ്റു​മ​തി വ​ഴി​തി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Latest News

Corehub Up