Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Positions

നെ​ഹ്റു​വി​നെ സ്മരിച്ച്, നി​ല​പാ​ടു​ക​ൾ ഉ​റ​പ്പി​ച്ച് ന​യ​പ്ര​ഖ്യാ​പ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ഹ്റു​​​വി​​​യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ് എ​​​ന്നു സ്വ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം ന​​​ട​​​ത്തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം തു​​​ട​​​ങ്ങു​​​ന്ന​​​തും അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തും ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ ഉ​​​ദ്ധ​​​ര​​​ണി​​​ക​​​ളോ​​​ടെ ആ​​​യി​​​രു​​​ന്നു. പ​​​രി​​​സ്ഥി​​​തി, സ്ത്രീ ​​​അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും വ​​​നാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും ആ​​​കു​​​ല​​​ത​​​ക​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചു​​​മാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

“ഒ​​​റ്റ​​​യ്ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണു ന​​​ല്ല​​​ത്, പൊ​​​തു​​​ന​​​ന്മ​​​യ്ക്കാ​​​യി ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ന​​​ല്ല​​​ത്. ’’ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ ഈ ​​​വാ​​​ക്കു​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലെ ത​​​ങ്ങ​​​ളു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ശാ​​​സ്ത്രാ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ‘ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​യ​​​ന്‍റി​​​ഫി​​​ക് സെ​​​ന്‍റ​​​റു​​​ക​​​ൾ’ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ പേ​​​രു പോ​​​ലും ഓ​​​ർ​​​മ​​​യി​​​ൽനി​​​ന്നു മാ​​​യ്ച്ചുക​​​ള​​​യാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ അ​​​ത്യ​​​ധ്വാ​​​നം ചെ​​​യ്യു​​​ന്ന സ​​​മ​​​കാ​​​ലീ​​​ന ഇ​​​ന്ത്യ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നീ​​​ക്കം ഒ​​​രു രാ​​​ഷ്‌ട്രീയ പ്ര​​​ഖ്യാ​​​പ​​​നം ത​​​ന്നെ​​​യാ​​​ണ്.

പു​​​തു​​​യു​​​ഗ കേ​​​ര​​​ളം

സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​യോ​​​ടു കൂ​​​ടി​​​യ സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യും പാ​​​രി​​​സ്ഥി​​​തി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ത്തോ​​​ടുകൂ​​​ടി​​​യ ആ​​​ധു​​​നി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​വും മാ​​​നു​​​ഷി​​​ക സ​​​ഹാ​​​നു​​​ഭൂ​​​തി​​​യോ​​​ടുകൂ​​​ടി​​​യ സാ​​​ങ്കേ​​​തി​​​ക പു​​​രോ​​​ഗ​​​തി​​​യും അ​​​വ​​​സ​​​ര​​​സ​​​മ​​​ത്വ​​​വും സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു പു​​​തു​​​യു​​​ഗ കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം വി​​​ക​​​സ​​​ന​​​ത്തോ​​​ടു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മ​​​നു​​​ഷ്യ​​​ത്വസ്പ​​​ർ​​​ശ​​​മി​​​ല്ലാ​​​ത്ത വി​​​ക​​​സ​​​നം എ​​​ന്ന നി​​​യോ​​​ലി​​​ബ​​​റ​​​ൽ കാ​​​ഴ്ച​​​പ്പാ​​​ടി​​​നോ​​​ടു യോ​​​ജി​​​പ്പി​​​ല്ലെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ലെ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വ്യ​​​തി​​​യാ​​​ന​​​വു​​​മാ​​​ണ്. പ​​​രി​​​സ്ഥി​​​തി​​​യെ പ​​​രി​​​ഗ​​​ണി​​​ച്ചുകൊ​​​ണ്ടു​​​ള്ള വി​​​ക​​​സ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മേ സ​​​ർ​​​ക്കാ​​​ർ വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​ള്ളൂ എ​​​ന്ന ന​​​യ​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നംകൂ​​​ടി​​​യാ​​​ണി​​​ത്.

മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യു​​​ടെ​​​യും സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ക​​​രു​​​ത​​​ലും വി​​​ക​​​സ​​​ന​​​വും എ​​​ന്ന ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടുത​​​ന്നെ വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മെ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ്. വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​വും വി​​​രു​​​ദ്ധ ആ​​​ശ​​​യ​​​ങ്ങ​​​ള​​​ല്ലെ​​​ന്നു പ്ര​​​സം​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഗാ​​​ര​​​ന്‍റി​​​ക​​​ൾ

ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളോ ന​​​ട​​​പ്പാ​​​ക്കു​​​ന്ന തീ​​​യ​​​തി​​​യോ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​തു​​​പോ​​​ലു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​റു​​​മി​​​ല്ല. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തുപോ​​​ലെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രും മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ സം​​​യോ​​​ജി​​​ത തു​​​റ​​​മു​​​ഖ കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റു​​​ക, കേ​​​ര​​​ള​​​ത്തെ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലെ വ്യോ​​​മ​​​യാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റു​​​ക, പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​ക​​​മു​​​ള്ള സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളെ ഉ​​​ന്ന​​​ത ത​​​ല​​​ത്തി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ക്ഷ​​​മ​​​ത നേ​​​ടാ​​​ൻ പ്രാ​​​പ്ത​​​മാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണു സ്വ​​​പ്നപ​​​ദ്ധ​​​തി​​​ക​​​ളാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക സ​​​മ്മ​​​ർ​​​ദ​​​ത്തെക്കു​​​റി​​​ച്ചു പ​​​റ​​​യു​​​ന്പോ​​​ഴും ദ​​​രി​​​ദ്ര​​​ർ​​​ക്കും നി​​​രാ​​​ലം​​​ബ​​​ർ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യി​​​ല്ലെ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​റ​​​പ്പുന​​​ൽ​​​കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​രു​​​ത്തും നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്പോ​​​ഴും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​വ​​​സ​​​ര​​​മാ​​​ക്കി മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രു​​​മാ​​​യി യോ​​​ജി​​​ച്ചു പോ​​​കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണു പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​വി​​​മ​​​ർ​​​ശ​​​നം ഇ​​​ല്ലെ​​​ന്ന പഴി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​തി​​​ൽ ക​​​ഴ​​​ന്പി​​​ല്ല. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ട് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യ സ​​​ർ​​​ക്കാ​​​രി​​​നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു ദു​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മു​​​ൻ​​​വി​​​ധി​​​യോ​​​ടെ വി​​​മ​​​ർ​​​ശ​​​നം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​ൽ കാ​​​ര്യ​​​മി​​​ല്ലതാ​​​നും.

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​തു മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ്. ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​നം, വ​​​ഖ​​​ഫ് സ്വ​​​ത്ത് സം​​​ര​​​ക്ഷ​​​ണം, വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണം. ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു മാ​​​ത്രം പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തു തീ​​​ർ​​​ച്ച​​​യാ​​​യും കു​​​റ​​​വു ത​​​ന്നെ​​​യാ​​​ണ്. ഇ​​​തു വി​​​വാ​​​ദ​​​മാ​​​യി മാ​​​റി​​​യാ​​​ലും അ​​​ദ്ഭു​​​ത​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ല. ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ന്നെ ഇ​​​ങ്ങ​​​നെ​​​യൊ​​​രു വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.

“ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ഴാ​​​ണ് ഒ​​​രു സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റ​​​വും ന​​​ന്നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.’’ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം ഉ​​​പ​​​സം​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തും ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ.

Latest News

Corehub Up