അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള പ്രി-വെഡ്ഡിംഗ് ചടങ്ങിൽ പങ്കെടുത്ത് ബേസിൽ ജോസഫ്. അല്ലുവിനും ഭാര്യ സ്നേഹയ്ക്കും ഒപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.
സംവിധായകരായ അറ്റ്ലി, സുകുമാർ എന്നിവരെ പരിചയപ്പെടുന്ന ബേസിലിന്റെ ചിത്രങ്ങളും ഇതിനൊപ്പം കാണാം.
തെന്നിന്ത്യയിൽ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് അല്ലു സിരീഷിന്റെ വിവാഹത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം താര നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്.
അതേസമയം ബേസിലിന്റെ ഈ വരവ് മറ്റു ചില ചർച്ചകൾക്കു കൂടി വഴി വച്ചിരിക്കുകയാണ്. അല്ലു അർജുൻ നായകനാകുന്ന 24ാമത്തെ സിനിമ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സൂപ്പർഹീറോ ഫാന്റസി സിനിമയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രി പ്രൊഡക്ഷൻ നടക്കുകയാണെന്നും അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ പ്രോജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നും സൂചനയുണ്ട്.