Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Predicting

അ​ത്ഭു​ത യ​ന്ത്ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും​; മു​​ൻ​​കൂ​​ട്ടിയറിയാം, പ​​ക​​ർ​​ച്ച​​വ്യാ​​ധി​​

പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ നേ​​​​രത്തേത​​​​ന്നെ ക​​​​ണ്ടെ​​​​ത്താ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ​​​​മൊ​​​​രു​​​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്ന സോ​​​​ഫ്റ്റ്‌​​വേ​​​​ർ ഒ​​​​രു​​​​ക്കി നാ​​​​ലം​​​​ഗ സം​​​​ഘം.

ചെ​​​​ന്പേ​​​​രി വി​​​​മ​​​​ൽ ജ്യോ​​​​തി എ​​​​ൻ​​​​ജി​​​​നി​​​​യ​​റിം​​ഗ് കോ​​​​ള​​​​ജി​​​​ൽ​​നി​​​​ന്ന് ഈ ​​​​വ​​​​ർ​​​​ഷം കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ പി.​​​​എ​​​​സ്.​​​​ അ​​​​ക്ഷ​​​​യ്ജി​​​​ത്ത്, ജോ​​​​ൺ​​​​സ് കു​​​​ര്യ​​​​ൻ, നീ​​​​ര​​​​ജ് ദി​​​​നേ​​​​ശ​​​​ൻ, രോ​​​​ഹ​​​​ൻ ജിം ​​​​എ​​​​ന്നീ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ഗൈ​​​​ഡ് കെ. ​​​​ദി​​​​വ്യ​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ കേ​​​​ര​​​​ള എ​​​​പ്പി​​​​ഡെ​​​​മി​​​​ക് ഫോ​​​​ർ​​കാ​​​​സ്റ്റിം​​​​ഗ് സി​​​​സ്റ്റം (കെ​​​​ഇ​​​​എ​​​​ഫ്എ​​​​സ്) എ​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക സം​​​​വി​​​​ധാ​​​​നം വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. മു​​​​ൻ​​​​ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ രോ​​​​ഗ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്ത് ഭാ​​​​വി​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടോ എ​​​​ന്ന് മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​വ​​​​ചി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണി​​​​ത്.

കെ​​​​ഇ​​​​എ​​​​ഫ്എ​​​​സി​​​​ലൂ​​​​ടെ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന് രോ​​​​ഗ​​​​വ്യാ​​​​പ​​​​ന സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​ര​​​​ത്തേ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​കും. ഇ​​​​തനു​​​​സ​​​​രി​​​​ച്ച് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​വും ല​​​​ഭി​​​​ക്കും. ഇ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ൽ​​ത​​​​ന്നെ രോ​​​​ഗ​​​​വ്യാ​​​​പ​​​​നം ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ കു​​​​റ​​​​യ്ക്കാ​​​​നും ചി​​​​കി​​​​ത്സാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​ന്നി​​വ ഒ​​​​രു​​​​ക്കാ​​​​നും ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ന് സ​​​​മ​​​​യം ല​​​​ഭി​​​​ക്കും. സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കും.

രോ​​​​ഗ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​ച്ച​​​​തി​​​​നു​​ശേ​​​​ഷം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ പ​​​​ക​​​​രം മു​​​​ൻ​​​​കൂ​​​​ട്ടി മ​​​​ന​​​​സി​​​​ലാ​​​​ക്കി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​മാ​​​​കും. ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നാ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും സാ​​​​ധ്യ​​​​മാ​​​​കും.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്മയ്ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ത​​​​ങ്ങ​​​​ൾ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് ഈ ​​​​പ​​​​ദ്ധ​​​​തി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് പി.​​​​എ​​​​സ്.​​​​ അ​​​​ക്ഷ​​​​യ്ജി​​​​ത്ത്, ജോ​​​​ൺ​​​​സ് കു​​​​ര്യ​​​​ൻ, നീ​​​​ര​​​​ജ് ദി​​​​നേ​​​​ശ​​​​ൻ, രോ​​​​ഹ​​​​ൻ ജിം ​​​​എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

 

Latest News

Corehub Up