Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presidentship

വി​മ​ത​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ നീ​ക്കം; സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പാ​ർ​ട്ടി​വി​ട്ടു

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫ് വി​മ​ത​യാ​യി ജ​യി​ച്ച അം​ഗ​ത്തെ ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി. പാ​ർ​ട്ടി​യു​ടെ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ബി​ന്ദു രാ​ജേ​ന്ദ്ര​ൻ രാ​ജി​വെ​ച്ചു.

ചേ​പ്പാ​ട് പ​ടി​ഞ്ഞാ​റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍​നി​ന്ന് വി​ജ​യി​ച്ച ആ​ളു​മാ​ണ് ബി​ന്ദു. പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് രാ​ജി​വ​ച്ചെ​ന്നും രാ​ജി​ക്ക​ത്ത് കാ​ര്‍​ത്തി​ക​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യെ​ന്നും ബി​ന്ദു പ​റ​ഞ്ഞു.

പ​തി​മൂ​ന്നാം വാ​ര്‍​ഡി​ല്‍ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ക​യും ഒ​രു ജാ​തി​സം​ഘ​ട​ന​യു​ടെ വ​ക്താ​വാ​യി നി​ല​കൊ​ണ്ട് വി​ജ​യി​ക്കു​ക​യും ചെ​യ്ത ടി.​തു​ള​സി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

 

Latest News

Corehub Up