Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priestly

വിശുദ്ധ പത്താം പീയൂസിന്‍റെ പൗരോഹിത്യ കൂട്ടായ്മയ്ക്കെതിരേ വത്തിക്കാൻ നടപടി

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: മാ​​​​ർ​​​​പാ​​​​പ്പ​​​​യും വി​​​​ശ്വാ​​​​സ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​വും ന​​​​ല്‍കി​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് അ​​​​വ​​​​ഗ​​​​ണി​​​​ച്ച് മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം ന​​​​ട​​​​ത്തി​​​​യ വി​​​​ശു​​​​ദ്ധ പ​​​​ത്താം പീ​​​​യൂ​​​​സി​​​​ന്‍റെ നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ലു​​​​ള്ള പൗ​​​​രോ​​​​ഹി​​​​ത്യ കൂ​​​​ട്ടാ​​​​യ്മ സ്വ​​​​മേ​​​​ധ​​​​യാ​​​​ലു​​​​ള്ള പു​​​​റ​​​​ത്താ​​​​ക​​​​ലി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യ​​​​താ​​​​യി വ​​​​ത്തി​​​​ക്കാ​​​​ന്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഈ ​​​കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രാ​​​യ അ​​​ൽ​​​ഫോ​​​ൻ​​​സോ ദേ ​​​ഗ​​​ല​​​റേ​​​ത്ത, ബെ​​​ർ​​​ണാ​​​ഡ് ഫെ​​​ല്ല, പു​​​തു​​​താ​​​യി വാ​​​ഴി​​​ക്ക​​​പ്പെ​​​ട്ട മെ​​​ത്രാ​​​ന്മാ​​​രാ​​​യ പാ​​​സ്ക​​​ൽ ഷ്റൈ​​​ബ​​​ർ, മൈ​​​ക്കി​​​ൾ ഗോ​​​ൾ​​​ഡേ​​​ഡ്, മൈ​​​ക്കി​​​ൾ പ്വാ​​​ൻ​​​സി​​​നെ ദ് ​​​സി​​​വ്രി, മാ​​​ർ​​​ക്ക് ഹാ​​​പ്പീ​​​ർ എ​​​ന്നി​​​വ​​​രെ സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ഡി​​​​ക്രി​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പും വി​​​​ശ്വാ​​​​സ​​​​കാ​​​​ര്യ​​​​ങ്ങ​​​​ള്‍ക്കാ​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ വി​​​​ക്‌​​​​ട​​​​ർ മാ​​​​നു​​​​വ​​​​ൽ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഈ ​​​​കൂ​​​​ട്ടാ​​​​യ്മ ന​​​​ട​​​​ത്തു​​​​ന്ന കൂ​​​​ദാ​​​​ശ​​​​ക​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മ​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന കു​​​​മ്പ​​​​സാ​​​​ര​​​​വും വി​​​​വാ​​​​ഹ​​​​വും അ​​​​സാ​​​​ധു​​​​വാ​​​​ണെ​​​​ന്നും പ്രഖ്യാപിച്ച വത്തിക്കാൻ അവരുടെ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണ​​​​ങ്ങ​​​​ളി​​​​ലും അ​​​​വ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ൽ​​​​ക്ക​​​ണ​​​മെ​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ജൂലൈ ഒ​​​​ന്നി​​​​ന് സ്വി​​​​റ്റ്‌​​​​സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ എ​​​​കോ​​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​ങ്ങ​​​​ളെ "ശീ​​​​ശ്മ​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള ഒ​​​​രു പ്ര​​​​വൃ​​​​ത്തി' എ​​​​ന്നാ​​​​ണു വ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര്യാ​​​​ല​​​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

വി​​​​ശു​​​​ദ്ധ പ​​​​ത്താം പീ​​​​യൂ​​​​സി​​​​ന്‍റെ നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ലു​​​​ള്ള പൗ​​​​രോ​​​​ഹി​​​​ത്യ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​ർ സ​​​​ഭ​​​​യി​​​​ൽ പി​​​​ള​​​​ർ​​​​പ്പു​​​​ണ്ടാ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണു ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​കൂ​​​​ടാ​​​​തെ​​​​യു​​​​ള്ള മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ച​​​​ട​​​​ങ്ങ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വ​​​​യം പു​​​​റ​​​​ത്താ​​​​ക​​​​ലി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ വി​​​​ക്‌​​​​ട​​​​ർ മാ​​​​നു​​​​വ​​​​ൽ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് ഒ​​​​പ്പി​​​​ട്ട രേ​​​​ഖ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

വി​​​​ശു​​​​ദ്ധ പോ​​​​ൾ ആ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ കാ​​​​ലം മു​​​​ത​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ​​​​വ​​​​രെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ​​​​സെ​​​​ൽ ലെ​​​​ഫേ​​​​ബ്ര് ആ​​​​രം​​​​ഭി​​​​ച്ച ഈ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് ചേ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​മാ​​​​യു​​​​ള്ള ഐ​​​​ക്യ​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​വ ഫ​​​​ലം ക​​​​ണ്ടി​​​​ല്ലെ​​​​ന്നും ഡി​​​​ക്രി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up