Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prison And Fine

Wayanad

മു​ന്‍ എ​എ​സ്‌​ഐ​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വും പി​ഴ​യും

പു​ല്‍​പ്പ​ള്ളി: വി​ജി​ല​ന്‍​സ് വ​യ​നാ​ട് യൂ​ണി​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പു​ല്‍​പ്പ​ള്ളി സി​ഐ ഓ​ഫി​സി​ല്‍ എ​എ​സ്‌​ഐ​യാ​യി​രു​ന്ന അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി റെ​ജി ജ​യിം​സി​നെ​യാ​ണ് ത​ല​ശേ​രി വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജ് കെ. ​രാ​മ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. 2016ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു പ്ര​തി​യാ​യി പു​ല്‍​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി 30,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​ദ്യ​ഗ​ഡു​വാ​യി പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് എ​എ​സ്‌​ഐ കു​ടു​ങ്ങി​യ​ത്. വി​ജി​ല​ന്‍​സി​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി. അ​നൂ​പ് ഹാ​ജ​രാ​യി.

Latest News

Corehub Up