പാലക്കാട്: രമേഷ് പിഷാരടി എംഎൽഎയുടെ 111 ദിന കർമപരിപാടിക്ക് മാത്തൂർ പഞ്ചായത്തിലെ നാല് മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനംചെയ്തു തുടക്കം കുറിച്ചു. മാത്തൂർ അഗ്രഹാരം, പട്ടിക്കൽ കുന്ന്, ചുങ്കമന്ദം പള്ളിക്ക് മുൻവശം, വയറക്കാട് അയ്യപ്പ ഭജനമഠത്തിനു സമീപം എന്നിവിങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രവിത മുരളീധരൻ, വാർഡ് മെംബർ രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി പി.ആർ. പ്രസാദ്, കെ. ഉദയ പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.