Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proper Investigation

ശ​രി​ക്കും അ​ന്വേ​ഷി​ച്ചാ​ൽ ആ​ന്തൂ​രി​ലെ സാ​ജ​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ സ​ത്യ​വും പു​റ​ത്തു​വ​രും: ചെ​ന്നൈ വ്യ​വ​സാ​യി

ക​​​ണ്ണൂ​​​ർ: ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ശ​​​ശി​​​ക്കെ​​​തി​​​രേ പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തി​​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടെ​​​ന്നു ചെ​​​ന്നൈ​​​യി​​​ലെ വ്യ​​​വ​​​സാ​​​യി​​​യും മാ​​​ഹി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​ർ​​​ഷാ​​​ദ്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഒ​​​രു അ​​​ന്വേ​​​ഷ​​​ണവും ന​​​ട​​​ത്തി​​​യി​​​ല്ല. പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ത് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റു​​​ക​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് ശ​​​നി​​​യാ​​​ഴ്ച ത​​​ന്‍റെ വി​​​ശ​​​ദ​​​മാ​​​യ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​ത് പ്ര​​​തീ​​​ക്ഷ പ​​​ക​​​രു​​​ന്ന​​​താ​​​ണ്. ഡി​​​ജി​​​പി നേ​​​രി​​​ട്ടും പ​​​രാ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു. കേ​​​സി​​​ൽ ശ​​​രി​​​യാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ആ​​​ന്തൂ​​​രി​​​ലെ വ്യ​​​വ​​​സാ​​​യി സാ​​​ജ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​റ​​ഞ്ഞു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​ശ​​​ശി, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​ക​​​ൻ, സി​​​പി​​​എം ബ്രി​​​ട്ട​​​ൻ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ വി​​​വാ​​​ദ വ്യ​​​വ​​​സാ​​​യി എ​​​ന്നി​​​വ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യാ​​​ണ് കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ഷ​​​ർ​​​ഷാ​​​ദ് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

പി.​​​ ശ​​​ശി​​​യു​​​ടെ കൊ​​​ച്ചി പ​​​ന​​​ന്പ​​​ള്ളിന​​​ഗ​​​റി​​​ലെ ഓ​​​ഫി​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്. സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ​​​യ്ക്ക് മു​​​ഹ​​​മ്മ​​​ദ് ഷ​​​ർ​​​ഷാ​​​ദ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ സി​​​പി​​​എം പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ വി​​​വാ​​​ദ വ്യ​​​വ​​​സാ​​​യി​​​യെ വി​​​ല​​​ക്കി​​​യി​​​രു​​​ന്നു. പി​​​ബി​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വി​​​വാ​​​ദ വ്യ​​​വ​​​സാ​​​യി​​​യു​​​ടെ വ​​​ഴി​​​വി​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ചി​​​ല സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​രു​​​ന്നു. ഈ ​​​പ​​​ക​​​യാ​​​ണ് ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. പി​​​ബി​​​ക്ക് ന​​​ല്‍​കി​​​യ ക​​​ത്ത് ചോ​​​ര്‍​ന്ന​​​ത് നേ​​​ര​​​ത്തേ ഏ​​​റെ വി​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണു കൊ​​​ച്ചി സൗ​​​ത്ത് പൊ​​​ലി​​​സ് 2025 ഒ​​​ക്‌ടോബ​​​റി​​​ൽ ഷ​​​ർ​​​ഷാ​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. 2021 മു​​​ത​​​ൽ വി​​​വാ​​​ദ വ്യ​​​വ​​​സാ​​​യി​​​ക്കെ​​​തി​​​രേ താ​​​ൻ ന​​​ൽ​​​കു​​​ന്ന അ​​​ഞ്ചു പ​​​രാ​​​തി​​​ക​​​ളി​​​ൽ യാ​​​തൊ​​​രു കേ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത പൊ​​​ലി​​​സ് ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ക​​​ള്ള​​​പ്പ​​​രാ​​​തി​​​യി​​​ൽ തി​​​ര​​​ക്കി​​​ട്ട് കേ​​​സെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​ണ് ഷ​​​ർ​​​ഷാ​​​ദി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

സി​​​നി​​​മ നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ണം ന​​​ൽ​​​കാ​​​മെ​​​ന്ന് മോ​​​ഹി​​​പ്പി​​​ച്ച് പ​​​രാ​​​തി​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു ക​​​ള്ള​​​പ്പ​​​രാ​​​തി എ​​​ഴു​​​തി​​​വാ​​​ങ്ങി​​​ക്കു​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു. സൈ​​​ബ​​​ർ പൊ​​​ലി​​​സി​​​ൽ യു​​​കെ​​​യി​​​ലെ വ്യ​​​വ​​​സാ​​​യി​​​ക്കെ​​​തി​​​രേ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് കോ​​​ട​​​തി നേ​​​രി​​​ട്ട് കേ​​​സെ​​​ടു​​​ത്ത​​​ത് പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വ​​​ല്ലേ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ക്കു​​​ന്നു.

അ​​​തി​​​നി​​​ടെ, അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​ങ്ക​​​ക​​​ളു​​​ള്ള​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന് മു​​​ഹ​​​മ്മ​​​ദ് ഷ​​​ർ​​​ഷാ​​​ദ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ലു​​​ള്ള പ​​​ല പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പി.​​​ ശ​​​ശി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കൊ​​​ച്ചി പൊ​​​ലി​​​സ് ക​​​മ്മിഷ​​​ണ​​​റു​​​ടെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ ത​​​നി​​​ക്ക് പൂ​​​ർ​​​ണ​​​വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Latest News

Corehub Up