Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protests Will Intensify

Kozhikode

ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടാ​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി​ക്കെ​തി​രേ ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍. പ്ര​ശ്‌​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​മെ​ഹ​ബൂ​ബ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ന​ട​പ്പി​ലാ​കാ​ത്ത ലേ​ബ​ര്‍​കോ​ഡി​ന്‍റെ പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഈ ​ക​മ്പ​നി ന​ട​ത്തി​വ​രു​ന്ന തൊ​ഴി​ല്‍ നി​ഷേ​ധം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും തൊ​ഴി​ൽ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഗ​വാ​സ്, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. നാ​സ​ർ എ​ന്നി​വ​രും ജീ​വ​ന​ക്കാ​രോ​ട് വ്യ​ക്ത​മാ​ക്കി.

പു​തി​യ ലേ​ബ​ർ കോ​ഡ് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ഇ​വി​ടെ​യാ​ണ് ജീ​വ​ന​ക്കാ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​രി​ച്ചു​വി​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പെ​രു​വ​ഴി​യി​ലാ​യ​പ്പോ​ൾ മൂ​ക സാ​ക്ഷി​യാ​യി നി​ൽ​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും പി​ന്തു​ട​രു​ന്ന​തെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ന​ട​ത്താ​ൻ ഒ​രു ക​മ്പ​നി​യ്ക്കും ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി കേ​ര​ള​ത്തി​ലു​ള്ള ര​ണ്ട് ഓ​ഫീ​സു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തേ സ​മ​യം ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രു​വി​ലു​മെ​ല്ലാം സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മ്പോ​ഴാ​ണ് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ ജോ​ലി​ക്കെ​ടു​ത്ത​ത്. കു​റ​ഞ്ഞ വേ​ത​ന​ത്തി​ന് പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് ക​മ്പ​നി​യു​ടെ നീ​ക്കം.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളെ​യും കൂ​ട്ടി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി പി​രി​ച്ചു​വി​ട്ട കോ​റോ ഹെ​ൽ​ത്ത് ഇ​ൻ​ഫോ​ടെ​ക് ക​മ്പ​നി ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​സ്റ്റ്ഹി​ൽ ചു​ങ്ക​ത്തെ ക​മ്പ​നി ഓ​ഫീ​സി​ലേ​ക്ക് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും മാ​ർ​ച്ച് ന​ട​ന്നു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up