Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Provided To Tappers

ടാപ്പര്‍ക്ക് നല്‍കുന്ന ക്ഷേമനിധി ചെറുകിട റബര്‍കര്‍ഷകര്‍ക്കും


കോ​ട്ട​യം: ടാ​പ്പ​ര്‍​ക്കു ന​ല്‍​കു​ന്ന ക്ഷേ​മ​നി​ധി​യി​ല്‍ ചെ​റു​കി​ട റ​ബ​ര്‍ ക​ര്‍​ഷ​ക​രെ​യും ഉ​ള്‍​പ്പെ​ടു​ത്തു​ന്നു. തോ​ട്ടം​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റ​ബ​ര്‍ ബോ​ര്‍​ഡ് പെ​ന്‍​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് 60 വ​യ​സ് പൂ​ര്‍​ത്തി​യാ​യ തൊ​ഴി​ലാ​ളി​ക്ക് 2,000 രൂ​പ പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കും.

തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ചി​കി​ത്സ​യ്ക്ക് 10,000 മു​ത​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ സാ​മ്പ​ത്തി​ക​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും റ​ബ​ര്‍ ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്നു.

വ​നി​താ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പെ​ണ്‍​മ​ക്ക​ള്‍​ക്കും 25,000 രൂ​പ​യു​ടെ വി​വാ​ഹ​സ​ഹാ​യം, വ​നി​താ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 15,000 രൂ​പ പ്ര​സ​വ ചി​കി​ത്സാ​സ​ഹാ​യം, മ​ക്ക​ള്‍​ക്ക് ആ​റാം ക്ലാ​സ് മു​ത​ല്‍ 1,500 രൂ​പ മു​ത​ല്‍ 16,000 വ​രെ വി​ദ്യാ​ഭ്യാ​സ​സ​ഹാ​യം എ​ന്നി​വ​യും ഹോ​സ്റ്റ​ല്‍ ഫീ​സാ​യി 1,000 മു​ത​ല്‍ 1,400 രൂ​പ വ​രെ​യും പ്ര​തി​മാ​സം ല​ഭി​ക്കും. ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് 50,000 രൂ​പ സ​ഹാ​യ​വും ന​ല്‍​കും.

ടാ​പ്പ​ര്‍​മാ​ര്‍​ക്ക് ക​ണ്ണ​ട വാ​ങ്ങു​ന്ന​തി​ന് 2,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും ടാ​പ്പിം​ഗ് ജോ​ലി​ക്കാ​ര്‍​ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സും പ​ഴ​യ റ​ബ​ര്‍ മ​ര​ങ്ങ​ള്‍ നീ​ക്കി പു​തി​യ മ​ര​ങ്ങ​ള്‍ ന​ടു​ന്ന​തി​ന് ഹെ​ക്ട​റി​ന് 40,000 രൂ​പ ധ​ന​സ​ഹാ​യ​വും ആ​ര്‍​പി​എ​സ് മു​ഖേ​ന ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് ഹെ​ക്ട​റി​ന് 4,000 രൂ​പ റെ​യി​ന്‍ ഗാ​ര്‍​ഡിം​ഗ് സ​ഹാ​യ​വും ക​ര്‍​ഷ​ക​ര്‍ ചേ​ര്‍​ന്നു റ​ബ​ര്‍​പാ​ല്‍ ഷീ​റ്റാ​ക്കി ഉ​ണ​ക്കാ​ന്‍ റ​ബ​ര്‍​പാ​ല്‍ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​നും ന​വീ​ക​രി​ക്കാ​നും ര​ണ്ട​ര ല​ക്ഷം രൂ​പ വ​രെ സ​ഹാ​യ​ധ​ന​വും ല​ഭ്യ​മാ​ക്കു​മെ​ന്ന് റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി പ​റ​ഞ്ഞു.

Latest News

Corehub Up