Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Putting

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: കാ​​​മു​​​കി​​​യെ കൊ​​​ന്ന് വെ​​​ട്ടി​​​നു​​​റു​​​ക്കി ഫ്രി​​​ഡ്ജി​​​ല്‍ സൂ​​​ക്ഷി​​​ച്ച നാ​​​വി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍.

നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലെ ടെ​​​ക്നീ​​​ഷ്യ​​​നും വി​​​ഴി​​​യ​​​ന​​​ഗ​​​രം ജി​​​ല്ല​​​യി​​​ലെ രാ​​​ജാം സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ വീ​​​ന്ദ്ര(30)​​​യാ​​​ണ് കാ​​​മു​​​കി മൗ​​​നി​​​ക (28)യെ ​​​അ​​​രും​​​കൊ​​​ല ചെ​​​യ്ത​​​ത്. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം പ്ര​​​തി പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​യു​​​ടെ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ന​​​ഗ​​​ര​​​ത്തി​​​ലെ ഗാ​​​ജു​​​വാ​​​ക പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ എ​​​ൽ​​​വി ന​​​ഗ​​​റി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്തു.

റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റി​​​ൽ​​​നി​​​ന്നും ഒ​​​രു ബാ​​​ഗി​​​ല്‍നി​​​ന്നു​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​റ​​​ച്ചു​​​ഭാ​​​ഗ​​​ങ്ങ​​​ൾ പ്ര​​​തി ക​​​ത്തി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച ഭാ​​​ര്യ സ്വ​​​ന്തം വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യ സ​​​മ​​​യം ര​​​വീ​​​ന്ദ്ര കാ​​​മു​​​കി​​​യെ ത​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ക​​​യും പി​​​ന്നീ​​​ട് ഇ​​​വ​​​ർ ത​​​മ്മി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ചി​​​ല വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ങ്ങ​​​ൾ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

2021ൽ ​​​ഡേ​​​റ്റിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട ഇ​​​രു​​​വ​​​രും പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​കു​​​ക​​​യും നി​​​ര​​​ന്ത​​​രം പാ​​​ര്‍ക്കി​​​ലും തി​​​യേ​​​റ്റ​​​റി​​​ലു​​​മെ​​​ല്ലാം ക​​​ണ്ടു​​​മു​​​ട്ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

മൗ​​​നി​​​ക ത​​​ന്നോ​​​ട് 3.5 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി​​​യെ​​​ന്നും പ​​​ല​​​പ്പോ​​​ഴും ത​​​ങ്ങ​​​ളു​​​ടെ ബ​​​ന്ധം ഭാ​​​ര്യ​​​യോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും ഇ​​​താ​​​ണ് കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ണ്ടാ​​​യ കാ​​​ര​​​ണ​​​മെ​​​ന്നും ര​​​വീ​​​ന്ദ്ര പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞു.

Latest News

Corehub Up