Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Radhan Kannapuram

നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ രാ​ധ​ൻ ക​ണ്ണ​പു​രം അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ രാ​ധ​ൻ ക​ണ്ണ​പു​രം (കെ. ​രാ​ധാ​കൃ​ഷ്ണ​ൻ-58) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ണ്ണ​പു​രം കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ച​ന്ദ്ര​മ​തി​യു​ടെ​യും പ​രേ​ത​നാ​യ ചു​ള്ളേ​രി വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ​യും മ​ക​നാ​ണ്. 40 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. മൂ​ന്ന് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ട​കാ​ഭി​ന​യ​ത്തി​നും സം​വി​ധാ​ന​ത്തി​നും ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

പെ​രു​ന്ത​ച്ച​ൻ, തീ​പ്പൊ​ട്ട​ൻ, ന​വ​ര​സ​നാ​യ​ക​ൻ, കോ​ടീ​ശ്വ​ര​ൻ, കി​നാ​വി​ലൊ​രു ക​ളി​വീ​ട്, ഉ​ള്ള​ത് പ​റ​ഞ്ഞാ​ൽ തു​ട​ങ്ങി​യ​വ ഇ​ദ്ദേ​ഹം പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ വി​ഖ്യാ​ത നാ​ട​ക​ങ്ങ​ളി​ൽ ചി​ല​താ​ണ്. കോ​ഴി​ക്കോ​ട് ചി​ര​ന്ത​ന, വ​ള്ളു​വ​നാ​ട് നാ​ദം, കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം, തി​രു​വ​ന​ന്ത​പു​രം സോ​പാ​നം, കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ​ല പ്ര​മു​ഖ സ​മി​തി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ട​കാ​ഭി​ന​യ​ത്തി​നും സം​വി​ധാ​ന​ത്തി​നും പു​റ​മേ ആ​കാ​ശ​വാ​ണി​യി​ൽ ആ​ർ​ട്ടി​സ്റ്റാ​യും ഏ​താ​നും സി​നി​മ​ക​ളി​ൽ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വും നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മി​നി രാ​ധ​ൻ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: ആ​തി​ര (ആ​ർ​ട്ടി​സ്റ്റ്), ആ​ര​തി (ന​ഴ്സ്, യു.​കെ). മ​രു​മ​ക​ൻ: വി​വേ​ക് (ഡെ​സ്ക് എ​ഡി​റ്റ​ർ, ബാ​ല​ര​മ). സ​ഹോ​ദ​ര​ങ്ങ​ൾ: ഗി​രി​ജ, ജി​ഷ, ര​ജ​നി

 

Latest News

Corehub Up