Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഓഫീസിന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവച്ചു.
ഇങ്ങനെ ഒരു എംഎൽഎ പാലക്കാടിന് വേണ്ടെന്നും രാജിവയ്ക്കണമെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകർ രാഹുലിന്റെ ഓഫീസിൽ എത്തിയത്. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.
അക്രമാസക്തരായ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ റീത്ത് വച്ചു. ഓഫീസ് പൂട്ടിയ നിലയിലാണ്. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.