Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajesh Gupta

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ജേ​ഷ് ഗു​പ്ത ബി​ജെ​പി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ജേ​ഷ് ഗു​പ്ത ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് രാ​ജേ​ഷ് ഗു​പ്ത പാ​ർ​ട്ടി വി​ട്ട​ത്. 

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ കെ​ജ്രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന​താ​യി രാ​ജേ​ഷ് ഗു​പ്ത ആ​രോ​പി​ച്ചു. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് ര​ണ്ട് ത​വ​ണ എം​എ​ൽ​എ ആ​യി​രു​ന്ന രാ​ജേ​ഷ് ഗു​പ്ത​യു​ടെ ബി​ജെ​പി പ്ര​വേ​ശ​ന​മെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന കെ​ജ്രി​വാ​ളി​ന്‍റെ രീ​തി​യാ​ണ് പാ​ർ​ട്ടി​യു​ടെ ത​ക​ർ​ച്ച​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും രാ​ജേ​ഷ് ഗു​പ്ത കൂ​ട്ടി​ച്ചേ​ർ​ത്തു. എ​എ​പി വി​ട്ട രാ​ജേ​ഷി​നെ ഡ​ൽ​ഹി ബി​ജെ​പി പ്ര​സി​ഡ​ന്‍റ് വീ​രേ​ന്ദ്ര സ​ച്ച്ദേ​വ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

Latest News

Corehub Up