തൊടുപുഴ: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളും കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് എംഎസ്ഡബ്ല്യു ഒന്നാം റാങ്ക് നേടിയ എം.കെ. അജയ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ. ജി. സജിമോന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് എം. അനിമോന്, സെക്രട്ടറി ദീപു ചന്ദ്രന്, പീറ്റര്‍ വി. ജോസഫ്, എബനേസര്‍ സാമുവല്‍, സ്വീറ്റ്സണ്‍ ജോസഫ്, കെ.എം. സാബു, ശ്രീജാമോള്‍ മാധവന് നായര്‍, സുനിത ബിനു എന്നിവര്‍ പ്രസംഗിച്ചു.