തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിൽ വിവിധ സ്പെഷാലിറ്റികളിൽ അസിസ്റ്റന്റ് പ്രഫസറുടെ 14 ഒഴിവ്. റെഗുലർ നിയമനം. ജനുവരി 22 വരെ അപേക്ഷിക്കാം.
ഒഴിവുള്ള സ്പെഷാലിറ്റികൾ: സർജിക്കൽ ഓങ്കോളജി (ഹെഡ് ആൻഡ് നെക്ക് സർജറി), സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയോഡയഗ്നോസിസ്, ട്രാൻഷൻ മെഡിസിൻ, കമ്യൂണിറ്റി ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ.
യോഗ്യത: ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ എംഡി/ഡിഎൻബി/എംസിഎച്ച്, സീനിയർ റസിഡന്റായി ഒരു വർഷ പരിചയം.
പ്രായപരിധി: 45. ശമ്പളം: 1,01,500-1,67,400. www.rcctvm.gov.in