Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rebel Candidate

വി​മ​ത നീ​ക്ക​ത്തി​ന് കു​ന്ന​പ്പ​ള്ളി; തീ​രു​മാ​നം ഇ​ന്ന്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി പെ​രു​മ്പാ​വൂ​രി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചേ​ക്കും. ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ യോ​ഗം ഇ​ന്ന് അ​ദ്ദേ​ഹം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി ഒ​ഴി​വാ​യ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ത്തി​നാ​ണ് ന​റു​ക്ക് വീ​ണ​ത്.

സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ എ​ൽ​ദോ​സി​ന്‍റെ അ​നു​യാ​യി​ക​ൾ പെ​രു​മ്പാ​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ലു​ള്ള നി​രാ​ശ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി​ൽ ഇ​നി എ​ന്ത് നീ​ക്ക​മാ​ണ് ന​ട​ത്തു​ക എ​ന്ന​താ​ണ് നി​ർ​ണാ​യ​കം.

തീ​രു​മാ​നം ഇ​ന്നു​ത​ന്നെ അ​റി​യി​ക്കു​മെ​ന്ന് കു​ന്ന​പ്പ​ള്ളി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തി​നി​ടെ മ​നോ​ജ് മൂ​ത്തേ​ടം കു​ന്ന​പ്പ​ള്ളി​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും മു​ഖം ന​ൽ​കാ​തെ നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യി. മ​നോ​ജ് മൂ​ത്തേ​ട​നെ​തി​രെ എ​ൽ​ദോ​സി​ന്‍റെ അ​നു​യാ​യി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up