Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Redistricting Map

America

യു​എ​സി​ൽ റീ​ഡി​സ്ട്രി​ക്‌​ടിം​ഗ് മാ​പ്പു​ക​ൾ നി​ല നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സി​ൽ റീ​ഡി​സ്ട്രി​ക്‌​ടിം​ഗ് മാ​പ്പു​ക​ൾ ന​ട​പ്പി​ലാ​ക്കി റി​പ്പ​ബ്ലി​ക്ക​നു​ക​ൾ​ക്കു ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ൾ കൂ​ടു​ത​ൽ സൃ​ഷ്ടി​ക്കു​വാ​ൻ ന​ട​ക്കു​ന്ന ശ്ര​മം വി​ജ​യി​ക്കു​വാ​ൻ ഇ​ട​യി​ല്ലെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തുവ​രു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ സ്പീ​ക്ക​ർ മൈ​ക്ക് ജോ​ൺ​സ​ണി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​യു​ക​യാ​ണെ​ന്നു വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്പീ​ക്ക​ർ ന​ട​ത്തു​ന്ന​ത് പൊ​ള്ള​യാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണെ​ന്നു ഇ​വ​ർ പ​റ​യു​ന്നു.

റി​പ്പ​ബ്ലി​ക്ക​നു​ക​ൾ​ക്ക് സ്വാ​ധീ​നമുള്ള "റെ​ഡ്' ഡി​സ്ട്രി​ക്ടു​ക​ളു​ടെ അ​തി​ർ​ത്തി​മാ​റ്റി വ​ര​ച്ചാ​ൽ ഇ​വ​രു​ടെ സ്വാ​ധീ​നം കൂ​ടു​മെ​ന്നാ​ണ് നി​ഗ​മ​നം. ടെ​ക്സ​സ് സം​സ്ഥാ​ന​ത്താ​ണ് ഇ​താ​ദ്യം പ​രീ​ക്ഷി​ച്ചു നോ​ക്കി​യ​ത്. ഫ​ലം എ​ന്താ​കു​മെ​ന്ന് അ​റി​യാ​ൻ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രെ കാ​ത്തി​രി​ക്ക​ണം.

സ്പീ​ക്ക​ർ ജോ​ൺ​സ​ൻ സാ​ധ​ര​ണ​യാ​യി മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി "ത​നി​ക്ക​റി​യി​ല്ല' എ​ന്ന ഒ​ഴി​ഞ്ഞു മാ​റ​ൽ ന​യ​ത്തി​ലാ​ണ് ന​ൽ​കു​ന്ന​ത് എ​ന്ന് വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കാ​റു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും ട്രം​പ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ പു​നഃ സൃ​ഷ്ടി​ക്കു​ക​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നും ത​നി​ക്കു അ​റി​യി​ല്ല, ഇ​ക്കാ​ര്യ​ത്തി​ൽ താ​ൻ നേ​രി​ട്ടു് ഇ​ട​പെ​ടാ​റി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് ജോ​ൺ​സ​ണ് ഉ​ള്ള​ത് എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ന്ത്യാ​ന​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സ്റ്റേ​റ്റ് സെ​ന​റ്റ് പ്ര​സി​ഡന്‍റ് പ്രൊ ​ടെം​പോ​ർ റോ​ഡ്രി​ക് ബ്രേ​യ്, ഒ​രു തു​റ​ന്നു പ​റ​ച്ചി​ലി​ൽ ത​ന്‍റെ സ്റ്റേ​റ്റി​ലെ പൊ​ളി​റ്റി​ക്ക​ൽ മാ​പ്പു​ക​ൾ വ​ള​രെ വേ​ഗം റീ ​ഡ്രാ ചെ​യ്യാ​ൻ ജോ​ൺ​സൺ ഇ​ട​പെ​ട്ടു, ത​ന്‍റെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യി പ​റ​ഞ്ഞു. ഇ​യാ​ൾ ഡെ​മോ​ക്ര​റ്റാ​ണ്. റി​പ്പ​ബ്ലി​ക്ക​ന്മാ​ർ​ക്കു വേ​ണ്ടി സ്പീ​ക്ക​ർ ഇ​ട​പെ​ട്ട​താ​യാ​ണ് ഇ​യാ​ളു​ടെ ആ​രോ​പ​ണം.

ട്രം​പ് ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യി​ൽ ഇ​ന്ത്യാ​ന റി​പ്പ​ബ്ലി​ക്ക​നു​ക​ൾ സം​സ്ഥാ​ന​ത്തെ ഒ​ൻ​പ​തു ജ​ന​പ്ര​തി​നി​ധി മ​ണ്ഡ​ല​ങ്ങ​ളും റീ​മാ​പ് ചെ​യ്തു അ​ടു​ത്ത വ​ർ​ഷം ര​ണ്ടു സീ​റ്റു​ക​ൾ കൂ​ടി അ​ധി​കം നേ​ട​ണം. ഈ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്ന് ബ്രേ​യ് പ​റ​യു​ന്നു.

ഇ​തി​ന​ർ​ഥം ട്രം​പി​ന് ഒ​രു എ​ക്സ്ട്രാ സീ​റ്റും ന​ൽ​കാ​തി​രി​ക്കു​ക എ​ന്നാ​ണ്. റീ​ഡി​സ്ട്രി​ക്ടി​ങ് വ​ള​രെ മു​ൻ​പേ ന​ട​ത്തി​യ ടെ​ക്സ​സി​ൽ പോ​ലും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് അ​ധി​കം സീ​റ്റു​ക​ൾ ല​ഭി​ക്കു​മോ എ​ന്ന് സം​ശ​യ​മാ​ണെ​ന്നു ബ്രേ​യ് പ​റ​യു​ന്നു.

ഫെ​ഡ​റ​ൽ ജ​ഡ്ജ​സി​ന്‍റെ ഒ​രു പാ​ന​ൽ (ട്രം​പ് നി​യ​മി​ച്ച ര​ണ്ടു പേ​ർ ഉ​ൾ​പ്പ​ടെ) ടെ​ക്സ​സി​ന്‍റെ സി​ഗ്‌​നേ​ച​ർ നി​യ​മ​മാ​യി അ​റി​യ​പ്പെ​ടു​ന്ന 'റി​പ്പ​ബ്ലി​ക്ക​ൻ ഫ്ര​ണ്ട്‌​ലി മാ​പ്പു​ക​ൾ' നി​ല നി​ൽ​ക്കി​ല്ലെ​ന്നു വി​ധി​ച്ചു. ഇ​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ത​ന്നെ ജോ​ൺ​സ​ൻ ഫോ​ൺ ചെ​യ്തു എ​ന്ന് ബ്രേ​യ് പ​റ​ഞ്ഞു.

'ത​ങ്ങ​ൾ ത​മ്മി​ൽ ന​ട​ത്തി​യ സം​ഭാ​ഷ​ണം ന​ന്നാ​യി​രു​ന്നു, സൃ​ഷ്ടി​പ​ര​വും ആ​യി​രു​ന്നു' എ​ന്ന് ബ്രേ​യ് 'പൊ​ളി​റ്റി​ക്ക'​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞു ത​ന്നെ വി​ളി​ച്ച മാ​ധ്യ​മ​ങ്ങ​ളോ​ട് ജോ​ൺ​സ​ൻ സം​സാ​രി​ക്കാ​ൻ ത​യാ​റാ​യാ​യി​ല്ല . ജോ​ൺ​സ​ൻ ബ്രെ​യു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ചു​വോ എ​ന്ന ചോ​ദ്യ​ത്തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ർ​ക്ക് മ​റു​പ​ടി ല​ഭി​ച്ചി​ല്ല. പു​തി​യ മാ​പ് ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ഇ​ന്ത്യാ​ന​യ്ക്കു​ള്ള എ​തി​ർ​പ്പു ട്രം​പ് ഓ​ൺ​ലൈ​നി​ൽ വി​മ​ർ​ശി​ക്കാ​റു​ണ്ടെ​ങ്കി​ലും ബ്രെ​യ് പ്ര​തി​ക​രി​ക്കാ​റി​ല്ല.

ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യാ​ന ഗ​വ​ർ​ണ​ർ ഒ​രു പ്ര​ത്യേ​ക സെ​ഷ​ൻ വി​ളി​ച്ചു കൂ​ട്ടി​യി​രു​ന്നു. ഉ​ദ്ദേ​ശം ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത് പോ​ലെ സ്റ്റേ​റ്റ് മാ​പ്പു​ക​ൾ റീ ​ഡ്രാ ചെ​യ്യു​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക ആ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡന്‍റ് ജെ.ഡി. വാ​ൻ​സ് പ​ല ത​വ​ണ ഇ​ന്ത്യാ​ന സ​ന്ദ​ർ​ശി​ച്ച​തും ഇ​തി​നു വേ​ണ്ടി ആ​യി​രു​ന്നു. 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് ഇ​ന്ത്യാ​ന​യി​ൽ വി​ജ​യി​ച്ച​ത് 36 പോ​യി​ന്‍റു​ക​ൾ​ക്കാ​യി​രു​ന്നു.

ബ്രേ​യ് ന​വം​ബ​ർ 14നു ​ഈ പ്ലാ​നി​ന് വി​ജ​യി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല എ​ന്ന​റി​യി​ച്ചു. എട്ട് റി​പ്പ​ബ്ലി​ക്ക​നു​ക​ൾ വോ​ട്ടിംഗി​ൽ മ​റു​ക​ണ്ടം ചാ​ടി​യ​താ​ണ് കാ​ര​ണം. ഒ​രു പ്ര​സ്താ​വ​ന​യി​ൽ ബ്രേ​യ് താ​നും തന്‍റെ കോ​ക്ക​സും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം റി​പ്പ​ബ്ലി​ക്ക​നു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു സം​സ്ഥാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്, എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഒ​രു മാ​റ്റം അ​നു​കൂ​ലി​ക്കു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞു.

താ​ൻ ട്രാ​മ്പു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും പി​ന്തു​ണ അ​റി​യി​ച്ചു​വെ​ന്നും എ​ന്നാ​ൽ അ​ടു​ത്ത തെര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഒ​രു മാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നോ​ട് യോ​ജി​ക്കു​വാ​ൻ ക​ഴി​യി​ല്ല എ​ന്നും പ​റ​ഞ്ഞു.

Latest News

Corehub Up