അരുവിത്തുറ: മലയോരമേഖലയെ ബുദ്ധിമുട്ടിലാക്കുന്ന ഇഎസ്എ പ്രതിസന്ധിയില്‍ മലയോരമക്കള്ക്കൊപ്പം നില്ക്കാന് നമുക്കു കഴിയണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന തീര്‍ഥാടന ദേവാലയത്തിന്റെ വെഞ്ചരിപ്പിനു ശേഷം സന്ദേശം നൽകുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
നമ്മുടെ രൂപതയുടെ മലയോര മേഖലയിലെ ഇടവകകളിലേതുൾപ്പെടെ നിരവധി കുടുംബങ്ങളും കര്‍ഷകരും ഇഎസ്എ പ്രതിസന്ധിയിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക മക്കളുടെ പ്രതിസന്ധിയില്‍ ഇടപെടണമെന്നും നാമെല്ലാവരും ഈ മലയോര മക്കള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.