Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registered

കുറഞ്ഞ വിലയ്ക്കു ക്രിപ്‌റ്റോ കറന്‍സി: 16 ലക്ഷം തട്ടിയെന്ന പരാതിയില്‍ കേസെടുത്തു

കൊ​​​ച്ചി: കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍സി ന​​​ല്‍കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് 16 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍ത്ത് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി കൈ​​​ലാ​​​സ്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ഷ്ണു, ജെ​​​റീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ക്കെ​​​തി​​​രേ​​​യാ​​​ണ് വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യ്ക്കും ച​​​തി​​​ക്കും കേ​​​സെ​​​ടു​​​ത്ത​​​ത്. കോ​​​ട്ട​​​യം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി ഷ​​​മാ​​​ല്‍ ഷാ​​​ജ​​​ഹാ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

കൈ​​​ലാ​​​സും വി​​​ഷ്ണു​​​വും ജെ​​​റീ​​​ഷും ചേ​​​ര്‍ന്നു​​​ണ്ടാ​​​ക്കി​​​യ ത​​​ട്ടി​​​പ്പു​​​ക​​​മ്പ​​​നി​​​യു​​​ടെ രേ​​​ഖ​​​ക​​​ള്‍ കാ​​​ണി​​​ച്ചു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് പ​​​ണം ത​​​ട്ടി​​​യ​​​ത്. യു​​​എ​​​സ്ഡി​​​ടി എ​​​ന്ന ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍സി കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു ന​​​ല്‍കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്.

ക​​​ഴി​​​ഞ്ഞ 14 മു​​​ത​​​ല്‍ 16 വ​​​രെ മൊ​​​ത്തം 16,54,000 രൂ​​​പ​​​യാ​​​ണ് പ്ര​​​തി​​​ക​​​ള്‍ വാ​​​ങ്ങി​​​യ​​​ത്. ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍സി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി പ്ര​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പ്ര​​​തി​​​ക​​​ള്‍ ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​താ​​​യി ബോ​​​ധ്യ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up