Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relase

മാ​സ് ഗെ​റ്റ​പ്പി​ൽ സൂ​രി; മ​ണ്ടാ​ടി റി​ലീ​സ് സെ​പ്റ്റം​ബ​ർ നാ​ലി​ന്

ത​മി​ഴ് ന​ട​ൻ സൂ​രി നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം "മ​ണ്ടാ​ടി'​യു​ടെ കേ​ര​ളാ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ശ്രീ ​ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സ്. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള റി​ലീ​സ് 2026 സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ്. ചി​ത്രം കേ​ര​ള​ത്തി​ൽ വ​മ്പ​ൻ റി​ലീ​സാ​യാ​ണ് ശ്രീ ​ഗോ​കു​ലം മൂ​വീ​സ് എ​ത്തി​ക്കു​ക. മ​തി​മാ​ര​ൻ പു​ക​ഴേ​ന്തി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ണ്ടാ​ടി, സെ​ൽ​ഫി​ക്ക് ശേ​ഷം അ​ദ്ദേ​ഹം ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ്.

ആ​ർ​എ​സ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ എ​ൽ​റെ​ഡ് കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തെ​ലു​ങ്ക് താ​രം സു​ഹാ​സ് ആ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​നാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന​ത് മ​ഹി​മ ന​മ്പ്യാ​ർ.

അ​ടു​ത്തി​ടെ ചി​ത്ര​ത്തി​ലെ ഒ​രു പ്ര​മോ ഗാ​നം പു​റ​ത്ത് വ​രി​ക​യും മി​ക​ച്ച പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഏ​റെ സ്റ്റൈ​ലി​ഷ് ആ​യി ഒ​രു​ക്കി​യ ഈ ​ഗാ​ന​ത്തി​ലൂ​ടെ, അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തി​ന്റെ ആ​ക്ഷ​ൻ മൂ​ഡും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ട​ലോ​ര പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ആ​ക്ഷ​ൻ-​ഡ്രാ​മ​യാ​യി ആ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 100 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ത​മി​ഴ്നാ​ട് തീ​ര​പ്ര​ദേ​ശ​ത്തു ന​ട​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ കാ​യി​ക​യി​ന​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ഈ ​സെ​യി​ലിം​ഗ് ബോ​ട്ട് മ​ൽ​സ​ര​ത്തി​ലെ, മ​ത്സ്യ​ബ​ന്ധ​ന സം​ഘ​ത്തി​ന്‍റെ നേ​താ​വി​ന്‍റെ പേ​രാ​ണ് മ​ണ്ടാ​ടി.

സൂ​രി​യെ ഏ​റെ മാ​സ് ആ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ചി​ത്രം കൂ​ടി​യാ​ണി​ത്. സൂ​രി​യെ കൂ​ടാ​തെ, പ്ര​ശ​സ്ത ന​ട​ൻ സ​ത്യ​രാ​ജും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, മി​ഥു​ൻ ജ​യ് ശ​ങ്ക​ർ, ര​വീ​ന്ദ്ര വി​ജ​യ്, ബാ​ല ശ​ര​വ​ണ​ൻ, സ്റ്റ​ൺ ശി​വ, കൃ​തി​ക ബാ​ല​സു​ബ്ര​ഹ്മ​ണ്യം നി​ർ​ണാ​യ​ക വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ജി.​വി. പ്ര​കാ​ശ് സം​ഗീ​ത​വും, എ​സ്.​ആ​ർ. ക​തി​ർ ഛായാ​ഗ്ര​ഹ​ണ​വും, പ്ര​ദീ​പ് ഇ. ​രാ​ഘ​വ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ആ​യാ​ണ് റി​ലീ​സ് ചെ​യ്യു​ക.

ബാ​ന​ർ-​ആ​ർ​എ​സ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ്, ര​ച​ന​യും സം​വി​ധാ​ന​വും-​മ​തി​മാ​ര​ൻ പു​ക​ഴേ​ന്തി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ-​ജി.​വി. പ്ര​കാ​ശ് കു​മാ​ർ, നി​ർ​മാ​താ​വ്-​എ​ൽ​റെ​ഡ് കു​മാ​ർ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​വെ​ട്രി​മാ​ര​ൻ, സ​ഹ​നി​ർ​മാ​താ​വ്-​വി. മ​ണി​ക​ണ്ഠ​ൻ, ഛായാ​ഗ്രാ​ഹ​ണം-​എ​സ്.​ആ​ർ. ക​തി​ർ, എ​ഡി​റ്റ​ർ-​പ്ര​ദീ​പ് ഇ. ​രാ​ഘ​വ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ഡി.​ആ​ർ.​കെ. കി​ര​ൺ, സ്റ്റ​ണ്ട് ഡ​യ​റ​ക്ട​ർ​മാ​ർ-​പീ​റ്റ​ർ ഹെ​യ്ൻ, ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, മ​ഹേ​ഷ് മാ​ത്യു, സൌ​ണ്ട് ഡി​സൈ​ൻ-​പ്ര​താ​പ്, വി​എ​ഫ്എ​ക്സ് ഹെ​ഡ്-​ആ​ർ. ഹ​രി​ഹ​ര സു​ത​ൻ, വ​രി​ക​ൾ-​പാ വി​ജ​യ്, ജ​യ​ശ്രീ മ​തി​മാ​ര​ൻ, വ​ഹീ​സ​ൻ ര​സ​യ്യ, സ​ഹ-​ര​ച​യി​താ​വ്-​അ​മീ​ർ ജ​മാ​ൽ ഖാ​ൻ, അ​ഡീ​ഷ​ണ​ൽ തി​ര​ക്ക​ഥ-​ആ​ർ. മോ​ഹ​ന​വാ​സ​ന്ത​ൻ, തി​ര​ൾ ശ​ങ്ക​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​ദി​നേ​ശ് മ​നോ​ഹ​ര​ൻ, നൃ​ത്ത​സം​വി​ധാ​യ​ക​ൻ-​അ​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ജി. മ​ഹേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​എ​സ്.​പി. ചൊ​ക്ക​ലിം​ഗം, സ്റ്റി​ൽ​സ്-​ജി. ആ​ന​ന്ദ് കു​മാ​ർ, ഡി​ഐ-​ഇ​ൻ​ഫി​നി​റ്റി മീ​ഡി​യ, ക​ള​റി​സ്റ്റ്-​ശ്രീ​നാ​ഥ്, ബി ​മേ​ക്ക​പ്പ്-​എ​ൻ. ശ​ക്തി​വ​ൽ, സ്പെ​ഷ്യ​ൽ മേ​ക്ക​പ്പ്-​റോ​ണെ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​നാ​ഗു, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​എ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ-​വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ-​ഡ്രീം ബി​ഗ് ഫി​ലിം​സ്.

Latest News

Corehub Up