Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Of Three People

Ernakulam

പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട മൂ​ന്നു പേ​ർ​ക്ക് ര​ക്ഷ​ക​നാ​യി ഷാ​ജി

മൂ​വാ​റ്റു​പു​ഴ: പു​ളി​ക്ക​ല്‍ ക​ട​വി​ല്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ​യും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി പെ​ന്തി​ട്ട ഷാ​ജി. പേ​ഴ​യ്ക്കാ​പ്പി​ള്ളി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്കാ​ണ് ഷാ​ജി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ഴ​യോ​ര​ത്ത് മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ചെ​റി​യ കു​ട്ടി അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു. ഉ​ട​ൻ കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രും പു​ഴ​യി​ലേ​ക്ക് ചാ​ടി​യെ​ങ്കി​ലും മൂ​വ​രും ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു.

കു​ളി ക​ഴി​ഞ്ഞ് ക​ര​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഷാ​ജി സം​ഭ​വം ക​ണ്ട​യു​ട​ന്‍ പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യും മൂ​വ​രെ​യും സാ​ഹ​സി​ക​മാ​യി ക​ര​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ഷാ​ജി​യു​ടെ ധൈ​ര്യ​വും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്നു ജീ​വ​നു​ക​ള്‍​ക്ക് ര​ക്ഷ​ക​നാ​യ ഷാ​ജി​യെ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up