Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Worker

Palakkad

കി​ണ​റ്റില​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

വ​ട​ക്ക​ഞ്ചേ​രി: കി​ണ​റി​നു​ള്ളി​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ആ​മ​ക്കു​ളം ചെ​മ്പി​ളി​യാം​കു​ന്ന് ഉ​ണ്ണി​കൃ​ഷ്ണ(45) നാ​ണ് പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം തേ​നി​ടു​ക്ക് കൊ​ച്ചു പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ ബേ​ബി സ​ക്ക​റി​യ​യു​ടെ പ​റ​മ്പി​ലെ കി​ണ​റി​ൽ കു​ടു​ങ്ങി​യ​ത്.

​ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ഉ​ട​ൻ ഫ​യ​ർഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. സ്റ്റേ​ഷ​ൻ ചാ​ർ​ജു​ള്ള അ​ൻ​ഷ​ർ സാ​ദ​ത്തി​ന്‍റെ നേ​തൃത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 16 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റാ​യി​രു​ന്നു.​ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് കി​ണ​റി​ൽ വാ​യു സ​ഞ്ചാ​രം ഉ​ണ്ടോ എ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണ​മെന്ന് ഫ​യ​ർ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up