Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retire

അന്ന് വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു: രോ​ഹി​ത്

“ഐ​​സി​​സി 2023 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ൽ. ഇ​​​​ന്നും നോ​​​​വാ​​​​യി ക​​​​രി​​​​യ​​​​റി​​​​ൽ ബാ​​​​ക്കി​​​​വ​​​​ച്ച നി​​​​മി​​​​ഷം. ഒ​​​​ന്പ​​​​ത് അ​​​​പ​​​​രാ​​​​ജി​​​​ത മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഫൈ​​ന​​ലി​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യോ​​​​ട് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തോ​​​​ൽ​​​​വി.

ഹൃ​​​​ദ​​​​യം നു​​​​റു​​​​ങ്ങി​​​​യ ആ ​​​​നി​​​​മി​​​​ഷ​​​​ത്തി​​​​ൽ ത​​​​ന്‍റെ ക്രി​​​​ക്ക​​​​റ്റ് ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​താ​​ണ്’’- ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ വെ​​ളി​​പ്പെ​​ടു​​ത്തി. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ സ്വ​​​​പ്ന​​​​തു​​​​ല്യ​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​ത്. എ​​​​ന്നാ​​​​ൽ, ഫൈ​​​​ന​​​​ലി​​​​ൽ ട്രാ​​​​വി​​​​സ് ഹെ​​​​ഡി​​​​ന്‍റെ സെ​​​​ഞ്ചു​​​​റി മി​​​​ക​​​​വി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​റ് വി​​​​ക്ക​​​​റ്റി​​​​ന് ഇ​​​​ന്ത്യ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

“ഫൈ​​​​ന​​​​ൽ തോ​​​​ൽ​​​​വി​​​​ക്കു​​​​ശേ​​​​ഷം ഞാ​​​​ൻ നി​​​​രാ​​​​ശ​​​​നാ​​​​യി​​​​രു​​​​ന്നു. ഇ​​​​നി​​​​യൊ​​​​രി​​​​ക്ക​​​​ലും ക്രി​​​​ക്ക​​​​റ്റ് ക​​​​ളി​​​​ക്കേ​​​​ണ്ട​​​​ന്ന് തീ​​​​രു​​​​മാ​​​​നി​​​​ച്ചു. എ​​​​ന്‍റെ എ​​​​ല്ലാ മി​​​​ക​​​​വും ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നാ​​​​യി പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ഇ​​​​നി ഒ​​​​ന്നും ചെ​​​​യ്യാ​​​​നി​​​​ല്ലെ​​​​ന്ന് ചി​​​​ന്തി​​​​ച്ചു’’- ഒ​​രു ച​​ട​​ങ്ങി​​നി​​ടെ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു. തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ക്രി​​​​ക്ക​​​​റ്റ് എ​​​​നി​​​​ക്ക് എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് സ്വ​​​​യം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. സാ​​​​വ​​​​ധാ​​​​നം ഞാ​​​​ൻ ശ​​​​രി​​​​യാ​​​​യ വ​​​​ഴി​​​​യി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി. പോ​​​​സി​​​​റ്റീ​​​​വ് എ​​​​ന​​​​ർ​​​​ജി തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച​​​​താ​​​​യും രോ​​​​ഹി​​​​ത് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.2022ൽ ​​​​ക്യാ​​​​പ്റ്റ​​​​ൻ സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ മു​​​​ത​​​​ൽ ലോ​​​​ക​​​​ക​​​​പ്പാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യ​​​​മെ​​​​ന്നും രോ​​​​ഹി​​​​ത് പ​​​​റ​​​​ഞ്ഞു.

“ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ന്ന ട്വ​​​​ന്‍റി20 ലോ​​​​ക​​​​ക​​​​പ്പ് രോ​​​​ഹി​​​​തും സം​​​​ഘ​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. എ​​​​ന്നാ​​​​ൽ, 2023ലെ ​​​​തോ​​​​ൽ​​​​വി​​​​യു​​​​ടെ മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ക്കാ​​​​ൻ അ​​​​തി​​​​നു​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ തോ​​​​ൽ​​​​വി ഒ​​​​രു പാ​​​​ഠ​​​​മാ​​​​യി​​​​രു​​​​ന്നു. ഏ​​​​റെ ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​ത് നേ​​​​ടാ​​​​നാ​​​​കാ​​​​തെ വ​​​​ന്ന സ​​​​മ​​​​യം നി​​​​രാ​​​​ശ​​​​യെ എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ടാം, മ​​​​റി​​​​ക​​​​ട​​​​ക്കാം, പു​​​​തി​​​​യ​​​​തി​​​​നാ​​​​യി എ​​​​ങ്ങ​​​​നെ ഒ​​​​രു​​​​ങ്ങാം.

പി​​​​ന്നീ​​​​ട് ശ്ര​​​​ദ്ധ മു​​​​ഴു​​​​വ​​​​ൻ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ലേ​​​​ക്ക് മാ​​​​റ്റി. ഇ​​​​പ്പോ​​​​ൾ ഇ​​​​ത് പ​​​​റ​​​​യു​​​​ക വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​മാ​​​​ണ്. പ​​​​ക്ഷേ, ആ ​​​​നി​​​​മി​​​​ഷം മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​തു വ​​​​ള​​​​രെ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​യി​​​​രു​​​​ന്നു’’- ക​​യ്പേ​​​​റി​​​​യ നി​​​​മി​​​​ഷ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ക്രി​​​​ക്ക​​​​റ്റി​​​​നാ​​​​യി താ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​ർ​​​​പ്പ​​​​ണ​​​​മ​​​​നോ​​​​ഭാ​​​​വ​​​​വും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന വാ​​​​ക്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ട് രോ​​​​ഹി​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

Latest News

Corehub Up